ഇതിൽ സത്യമില്ല; മോഹന്‍ലാലിനൊപ്പം ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്ന് ഷാജി കൈലാസ്

Last Updated:

1997-ൽ പുറത്തിറങ്ങിയ ആറാം തമ്പുരാനാണ് മോഹൻലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ചിത്രം

News18
News18
മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ പുതിയ സിനിമ ഒരുങ്ങുന്നു എന്ന തരത്തിലെ ചർച്ചകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു. പ്രചരിച്ച അഭ്യൂഹങ്ങളിലെ യഥാർഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ഈ പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'പ്രിയപ്പെട്ട ആരാധകരേ, എൻ്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ഒരു പുതിയ പ്രോജക്ടിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഊഹാപോഹങ്ങൾ പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ദയവായി ശ്രദ്ധിക്കുക. ഈ അവകാശവാദങ്ങളിൽ സത്യമില്ല. നിങ്ങളുടെ എല്ലാവരുടെയും ആവേശത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു, എൻ്റെ പ്രോജക്റ്റുകളെക്കുറിച്ചുള്ള ഏതൊരു നിർമ്മാണ പ്രഖ്യാപനവും എന്നിൽ നിന്ന് നേരിട്ട് വരുമെന്ന് ഉറപ്പുനൽകുന്നു. നമുക്ക് പോസിറ്റീവായി തുടരാം, ഭാവി എന്തായിരിക്കുമെന്ന് പ്രതീക്ഷിക്കാം.'- ഷാജി കൈലാസ് കുറിച്ചു.
advertisement
മലയാള സിനിമയിലെ നിരവധി ഹിറ്റുകളാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ ഇറങ്ങിയിട്ടുള്ളത്. 1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ചിത്രം. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി തുടങ്ങിയവയെല്ലാം വൻ വിജയം നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇതിൽ സത്യമില്ല; മോഹന്‍ലാലിനൊപ്പം ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്ന് ഷാജി കൈലാസ്
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement