Shine Tom Chacko | എന്താ ഒരു കൃത്യനിഷ്‌ഠ! പോലീസ് പറഞ്ഞ സമയത്ത് ഹാജരായി ഷൈൻ ടോം ചാക്കോ
Last Updated:
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ
എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടൻ ഷൈൻ ടോം ചാക്കോ (Shine Tom Chacko) ഹാജരായി. പോലീസ് നിർദേശിച്ചത് പ്രകാരം കൃത്യം പത്തു മണിക്ക് തന്നെ നടൻ സ്റ്റേഷനിൽ എത്തിച്ചേർന്നു. മൂന്നു മണിയോട് കൂടിയാകും വരിക എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, നടൻ സമയം തെറ്റാതെ വന്നുചേരുകയായിരുന്നു. അഭിഭാഷകനും പിതാവിനും ഒപ്പം ആണ് ഷൈൻ എത്തിച്ചേർന്നത്. നടനെ ഇന്ന് ചോദ്യം ചെയ്യും.
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം പരിശോധനയ്ക്കായി എത്തിയപ്പോൾ, കൊച്ചിയിലെ സ്വകാര്യ ആഡംബര ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് നടൻ ഓടി രക്ഷപെടുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നിരുന്നു.
ജനാലയിലൂടെ രക്ഷപെട്ട നടൻ, രണ്ടാം നിലയിലേക്ക് ചാടി, തുടർന്ന് പടികൾ കയറി ഓടി രക്ഷപെടുകയായിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തിൽ, ഒരു സിനിമാ സെറ്റിൽ ഒപ്പം അഭിനയിച്ച നടൻ നിന്ന് മോശമായി പെരുമാറിയതിനെക്കുറിച്ച് സംസാരിച്ച മലയാള നടി വിൻസി അലോഷ്യസ്, ആ വ്യക്തി ഷൈൻ ടോം ചാക്കോയാണെന്ന് പരാതിയിൽ രേഖപ്പെടുത്തുകയായിരുന്നു. നടന്റെ പേര് പറയാതെ, ഒരു നടൻ തന്നോട് മോശമായി പെരുമാറിയെന്നും വെളുത്ത പൊടി പുറത്തേക്ക് തുപ്പുന്നത് കണ്ടെന്നും അവർ പറഞ്ഞു. വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ, സിനിമാ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു. 'സൂത്രവാക്യം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്.
advertisement
ഫിലിം ചേംബർ, താരസംഘടനയായ അമ്മ ഉൾപ്പെടെയുള്ള ചലച്ചിത്ര മപ്രവർത്തകരുമായി ബന്ധപ്പെട്ട സംഘടനകൾ വിഷയം ഗൗരവമായി എടുക്കാൻ തീരുമാനിച്ചിരുന്നു.
Summary: Malayalam actor Shine Tom Chacko, who went absconding after escaping the authorities during a raid in a Kochi hotel, appeared before the Ernakulam North Police in Kochi on Saturday. He was named by actor Vincy Aloshious for misconduct and usage of narcotics products during shooting on the film sets
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 19, 2025 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Shine Tom Chacko | എന്താ ഒരു കൃത്യനിഷ്‌ഠ! പോലീസ് പറഞ്ഞ സമയത്ത് ഹാജരായി ഷൈൻ ടോം ചാക്കോ