യുവതി വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ

Last Updated:

ഇളയ മകൻ സ്‌കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ രക്തം വാർന്നു കിടക്കുന്നതു കാണുകയായിരുന്നു

News18
News18
ഇടുക്കി ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയി. ഉപ്പുതറ എം സി കവല മലയക്കാവിൽ സുബിന്റെ ഭാര്യ രജനി (37) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു.
ഒളിവിൽപോയ ഭർത്താവ് സുബിനായി പോലീസ് അന്വേഷണം തുടങ്ങി. ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതുസംബന്ധിച്ച് ഉപ്പുതറ പൊലീസിൽ കേസും നിലവിലുണ്ട്. ഒരു മാസം മുമ്പാണ് കൊലപാതകം നടന്ന വീട്ടിൽ ഇരുവരും വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്.
ചൊവ്വാഴ്ച ഇവരുടെ ഇളയ മകൻ സ്‌കൂളിൽനിന്ന് വന്നപ്പോൾ രജനി അനക്കമില്ലാതെ രക്തം വാർന്നു കിടക്കുന്നതു കണ്ടു. മകൻ ഉറക്കെ ബഹളം വെച്ചതോടെ സമീപത്തുള്ളവർ ഓടിയെത്തി. വിവരം സമീപവസിയായ ഗ്രാമപഞ്ചായത്ത് അംഗം ബിജു ചെമ്പ്ലാവനെ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ രജനി തലക്ക് മാരകമായി പരിക്കേറ്റ് രക്തം വാർന്നു മരിച്ചതായി സ്ഥിരീകരിച്ചു.
advertisement
ഉച്ചക്ക് ഒന്നരയോടെ ഭർത്താവ് സുബിൻ പരപ്പിൽനിന്ന് ബസിൽ കയറി പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. സുബിനും രജനിക്കും മൂന്നു മക്കളാണുള്ളത്. മൂവരും വിദ്യാർഥികളാണ്. മൃതദേഹം ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
Next Article
advertisement
യുവതി വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
യുവതി വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
  • ഇടുക്കി ഉപ്പുതറയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയി; പോലീസ് അന്വേഷണം തുടങ്ങി.

  • ഇളയ മകൻ സ്‌കൂളിൽനിന്ന് വീട്ടിലെത്തിയപ്പോൾ രജനി രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി.

  • ഭർത്താവ് സുബിൻ ഒളിവിൽ പോയതോടെ പോലീസ് തിരച്ചിൽ ഊർജിതമാക്കി; കുടുംബത്തിൽ മൂന്ന് കുട്ടികളുണ്ട്.

View All
advertisement