Pambaram | ഷൈൻ ടോം ചാക്കോ നായകനായി 5 ഭാഷകളിലായി 'പമ്പരം' ഒരുങ്ങുന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
ടൈം ലൂപ്പോ, മിസ്റ്ററി ത്രില്ലറോ, സൈക്കോ ത്രില്ലറോ ആണ് 'പമ്പര'മെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക്
ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ടൈം ലൂപ്പോ, മിസ്റ്ററി ത്രില്ലറോ, സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതും ടൈറ്റിൽ ലുക്കിൽ കാണാനാവുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിനാണ് നിര്‍വ്വഹിക്കുന്നത്.
തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുതി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ, പാപനാശം, തീരൻ അധികാരം ഒൻട്രു, വിശ്വരൂപം, രാക്ഷസൻ, അതിരൻ, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകൻ.
advertisement
തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നയൻതാര നായികയായെത്തിയ ഐറ, തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നമൊരുക്കിയ നവരസ സീരീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ പ്രൊജക്ടുകളുടെ ഛായാഗ്രാഹകനായിരുന്ന സുധര്‍ശൻ ശ്രീനിവാസനാണ് ‘പമ്പര’ത്തിന്‍റെ ഛായാഗ്രാഹകൻ. എംപിഎം ഗ്രൂപ്പ്, തോമസ് സിനിമാസ് എന്നീ ബാനറുകൾക്ക് കീഴിലാണ് പമ്പരം ഒരുങ്ങുന്നത്. ലൈൻ പ്രൊഡ്യൂസര്‍ മിഥുൻ ടി ബാബു, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് അനന്തു സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, കോസ്റ്റ്യൂസ് സാബിത് ക്രിസ്റ്റി, ഡിസൈൻസ് മക്ഗഫിൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jul 10, 2023 8:56 PM IST








