advertisement

തെലങ്കാനയിലെ CPI; കോത്തഗുഡെം കോർപറേഷൻ ആദ്യമേയറായി എം ഗണേഷ്

Last Updated:

ഗോത്രവർഗ പശ്ചാത്തലത്തിൽ നിന്നുള്ള സിപിഐ നേതാവാണ് എം ഗണേഷ്

Rapid Read
എം ഗണേഷ്
എം ഗണേഷ്
തെലങ്കാന കോത്തഗുഡെം മുനിസിപ്പൽ കോർപ്പറേഷൻ മേയറായി സിപിഐയിലെ എം ഗണേഷിനെയും ഡെപ്യൂട്ടി മേയറായി കോൺഗ്രസിലെ എസ് ലളിതാ കുമാരിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു. മുനിസിപ്പൽ കൗൺസിലിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സിപിഐയും കോൺഗ്രസും ഉണ്ടാക്കിയ 'അധികാര പങ്കിടൽ' കരാറിന്റെ ഭാഗമായാണ് ഈ തീരുമാനം. കരാർ പ്രകാരം ആദ്യ രണ്ടര വർഷം സിപിഐ മേയർ സ്ഥാനം വഹിക്കും. ബാക്കി കാലാവധിയിൽ കോൺഗ്രസ് മേയർ പദവി ഏറ്റെടുക്കുമെന്ന് സിപിഐ വൃത്തങ്ങൾ അറിയിച്ചു.
60 ഡിവിഷനുകളുള്ള കോത്തഗുഡെം മുനിസിപ്പൽ കോർപറേഷനിൽ സിപിഐയും കോൺഗ്രസും 22 വീതം സീറ്റുകൾ നേടിയിരുന്നു. ബിആർഎസ് 8 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം, പെദ്ദപ്പള്ളി ജില്ലയിലെ രാമഗുണ്ടം മുനിസിപ്പൽ കോർപ്പറേഷൻ കോൺഗ്രസ് പിടിച്ചെടുത്തു. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മഹങ്കാളി സ്വാമി എതിരില്ലാതെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
ഇതും വായിക്കുക: കനൽ ഒരു തരിയല്ല! തെലങ്കാനയിലെ ഈ നഗരസഭ സിപിഐ ഭരിക്കും!
ഗോത്രവർഗ പശ്ചാത്തലത്തിൽ നിന്നുള്ള സിപിഐ നേതാവാണ് മൂദ് ഗണേഷ് എന്ന എം ഗണേഷ്. ജനകീയവും മതേതരവുമായ ഇടത് രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണിതെന്നും സിപിഐയെ വിശ്വസിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും പാർ‌ട്ടി നേതൃത്വം അറിയിച്ചു.
advertisement
'സഖാവ് ഗണേഷിനും കോത്തഗുഡെത്തെയും തെലങ്കാനയിലെയും മുഴുവൻ സി.പി.ഐ നേതൃത്വത്തിനും പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജനങ്ങളുടെ ശബ്ദം ഇനി വിട്ടുവീഴ്ചയില്ലാതെ കൂടുതൽ ശക്തമായി മുഴങ്ങും' സിപിഐ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വോട്ടർമാർക്ക് നന്ദി അറിയിച്ചു.
Summary: In a significant win for Left politics in Telangana, Comrade Mood Ganesh of the Communist Party of India (CPI) has been elected as the first Mayor of the Kothagudem Municipal Corporation (KMC). The election follows a hung council where both the CPI and the Congress emerged as the largest players. After both parties won 22 divisions each in the 60-member council, the CPI and Congress entered into a "power-sharing agreement."
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയിലെ CPI; കോത്തഗുഡെം കോർപറേഷൻ ആദ്യമേയറായി എം ഗണേഷ്
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement