ഇങ്ങനെയുമുണ്ടോ ഒരു മരണവീട്! അനശ്വര രാജന്റെയും മല്ലിക സുകുമാരന്റെയും 'വ്യസനസമേതം ബന്ധുമിത്രാദികൾ' ട്രെയ്‌ലർ

Last Updated:

അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ

വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയ്‌ലർ
വ്യസനസമേതം ബന്ധുമിത്രാദികൾ ട്രെയ്‌ലർ
മലയാള ചലച്ചിത്ര മേഖലയിൽ മരണം പ്രമേയമായ നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. അത് കമേഴ്‌സ്യലായാലും കലാമൂല്യമുള്ള ചിത്രങ്ങളായാലും അങ്ങനെതന്നെ. എന്നാൽ, അവിടെയും രസകരമായ മുഹൂർത്തങ്ങൾക്ക് ഇടമുണ്ടോ എന്ന് ചോദിച്ചാൽ അതിനു 'അതെ' എന്ന ഉത്തരവുമായി ഒരു ചലച്ചിത്രം. അനശ്വര രാജൻ, മല്ലിക സുകുമാരൻ എന്നിവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ പരിശോധിച്ചാൽ അത് കാണാൻ കഴിയും.
ചിത്രത്തന്റെ ട്രെയ്‌ലർ സിനിമയുടെ ഭാഗമായ ഓരോരുത്തരും അപ്‌ലോഡ് ചെയ്ത് അവരവരുടെ പേജുകളിലൂടെ റിലീസ് ചെയ്യുകയായിരുന്നു. അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വ്യസനസമേതം ബന്ധുമിത്രാദികൾ' എന്ന ചിത്രത്തിന്റ ഒഫീഷ്യൽ ട്രെയ്‌ലറാണ് അഞ്ഞൂറിലധികം പേജുകളിലൂടെ റിലീസ് ചെയ്തത്.
'വാഴ' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു.
advertisement
എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ്.പി., ശ്രീനാഥ് പി.എസ്.; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ- ബാബു പിള്ള, മേക്കപ്പ്- സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്- അശ്വതി ജയകുമാർ, സ്റ്റിൽസ്- ശ്രീക്കുട്ടൻ എ.എം., പരസ്യകല- യെല്ലോ ടൂത്ത്സ്, ക്രിയേറ്റീവ് ഡയറക്ടർ- സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ- അരുൺ മണി, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ- സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻകുമാർ വി., മാർക്കറ്റിംഗ്- 10G മീഡിയ. ജൂൺ 13ന് ഐക്കൺ സിനിമാസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ. -എ.എസ്. ദിനേശ്.
advertisement
Summary: Some real hilarious moments captured from the trailer of Vyasana Sametham Bandhu Mithradhikal movie
മലയാളം വാർത്തകൾ/ വാർത്ത/Film/
ഇങ്ങനെയുമുണ്ടോ ഒരു മരണവീട്! അനശ്വര രാജന്റെയും മല്ലിക സുകുമാരന്റെയും 'വ്യസനസമേതം ബന്ധുമിത്രാദികൾ' ട്രെയ്‌ലർ
Next Article
advertisement
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ 6.12 കോടി ചെലവിട്ട് അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍
  • 6.12 കോടി രൂപ ചെലവില്‍ നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുന്നു.

  • ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നവംബര്‍ 4ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

  • ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് ആശുപത്രി വിഭാവനം.

View All
advertisement