കൂലിയിൽ തലൈവർക്കൊപ്പം കട്ടയ്ക്ക് നിൽക്കാൻ സൗബിൻ
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിലെ താരത്തിന്റെ ലുക്കും പേരും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവന്നിട്ടുണ്ട്, ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്
തമിഴ് - മലയാളി സിനിമാ പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് രജിനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി. ഇപ്പോഴിതാ കൂലിയിൽ മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ ഒരു നിർണായക വേഷത്തിലാണ് സൗബിനെത്തുന്നത്.ചിത്രത്തിലെ താരത്തിന്റെ ലുക്കും പേരും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവന്നിട്ടുണ്ട്. ദയാൽ എന്നാണ് സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിഗരറ്റ് വലിച്ച്, വാച്ചും നോക്കി മാസായിരിക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. സൗബിനെ സ്വാഗതം ചെയ്തു കൊണ്ട് ലോകേഷ് കനകരാജും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജിനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ് കൂലി.
ചിത്രത്തിന്റെ കഥയൊരുക്കുന്നതും ലോകേഷ് തന്നെയാണ്. ശ്രുതി ഹാസനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായഗ്രഹാകന്‍. അൻപറിവ് ആണ് ആക്ഷൻ രംഗങ്ങളൊരുക്കുന്നത്. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് വിവരം.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. മുൻപ് രജിനികാന്ത് അഭിനയിച്ച ജയിലർ എന്ന ചിത്രത്തിൽ നടൻ വിനായകൻ ആയിരുന്നു വില്ലനായെത്തിയത്. വർമ്മൻ എന്ന കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിച്ചത്. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
August 29, 2024 2:35 PM IST