ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി

Last Updated:

Sreekumaran Thampi rewinds his last meeting with Arjunan master | ഗാനരചന: ശ്രീകുമാരൻ തമ്പി; സംഗീതം: എം.കെ. അർജുനൻ. സിനിമക്കും പുറത്ത് നീണ്ട സൗഹൃദമാണ് ശ്രീകുമാരൻ തമ്പിയുടെയും അർജുനൻ മാസ്റ്ററുടെയും

'അവസാനമായി കണ്ടിട്ട് കഷ്ടിച്ച് ഒരു മാസമായിട്ടില്ല. അന്ന് പാർവതി മന്ദിരത്തിന്റെ പടി ഇറങ്ങുന്നതിനു മുൻപ് ഞാൻ ആ നെറ്റിയിൽ നൽകിയ ചുംബനം അന്ത്യ ചുംബനം ആണെന്ന് അറിഞ്ഞിരുന്നില്ല..' ചലച്ചിത്രകാരനും കവിയുമായ ശ്രീകുമാരൻ തമ്പി തന്റെ ഉറ്റ സുഹൃത്തിന്റെ വിയോഗ വേളയിൽ ഓർത്തത് ഇങ്ങനെ. നേരം ഇരുട്ടി പുലർന്നപ്പോൾ സതീർഥ്യൻ വിട്ടുപിരിഞ്ഞ വാർത്തയാണ് ആ കവിയെ തേടിയെത്തിയത്.
കവിയുടെ വരികളെ ഈണമിട്ട് മലയാളികളെ കൊണ്ട് പാടിച്ച അർജുനൻ മാസ്റ്റർ എന്ന എം.കെ. അർജുനൻ വിടവാങ്ങിയതോടെ മലയാള സിനിമാ ഗാനരംഗത്തിൽ ഒരു അതികായന്റെ വലിയ വിടവ് കൂടി. മാസ്റ്ററെ അവസാനമായി കണ്ട ശ്രീകുമാരൻ തമ്പിയുടെ ഓർമ്മയിൽ ആ ചുംബനം മായാതെ കിടക്കുന്നു.
ഇന്നും, ഇപ്പോഴും, എവിടെയെങ്കിലും കസ്തൂരി മണക്കുന്നല്ലോ കാറ്റിൽ... കേൾക്കുന്നുണ്ടെങ്കിൽ അതിലെ വരികൾ പടച്ച കവി മാത്രമായി ശേഷിക്കുകയാണ്. സംഗീതകാരനാവട്ടെ ഈണങ്ങളുടെ മറ്റൊരു കാണാപ്രപഞ്ചത്തിലേക്ക് പൊയ്ക്കഴിഞ്ഞു.
50ൽ പരം ചിത്രങ്ങളിലാണ് അർജുനൻ മാസ്റ്ററും ശ്രീകുമാരൻ തമ്പിയും ഒന്നിച്ച് പ്രവർത്തിച്ചത്. എം.കെ. അർജുനനുമായി ചേര്‍ന്ന് നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. ആ കൂട്ടുകെട്ടിലെ ഇരുനൂറ്റിയമ്പതോളം ഗാനങ്ങൾ മലയാളത്തെ സമ്പന്നമാക്കി. എം.കെ. അർജുനൻ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു എന്നതും പ്രത്യേകത.
advertisement
കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ആ ചുംബനം അന്ത്യ ചുംബനമാണെന്ന് അറിഞ്ഞിരുന്നില്ല; അർജുനൻ മാസ്റ്ററെ അവസാനമായി കണ്ട ഓർമ്മയുമായി ശ്രീകുമാരൻ തമ്പി
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement