Shwetha Menon | പുതിയ കാലത്ത് മിക്കവരും സെക്‌സിയായി അഭിനയിക്കുന്നു; ശ്വേതാ മേനോനെ ലക്‌ഷ്യം വയ്ക്കുന്നത് ഇലക്ഷൻ സ്റ്റണ്ട് എന്ന് ശ്രീലത നമ്പൂതിരി

Last Updated:

'45 വർഷങ്ങൾക്ക് മുൻപ് ചെറിയ വസ്ത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ ഇലക്ഷന് നിന്നിരുന്നെങ്കിൽ എന്റെ ക്ലിപ്പിംഗ് കൊണ്ട് വന്നേനെ' : ശ്രീലത നമ്പൂതിരി

ശ്വേതാ മേനോൻ, ശ്രീലത നമ്പൂതിരി
ശ്വേതാ മേനോൻ, ശ്രീലത നമ്പൂതിരി
മുൻകാല ചിത്രങ്ങളിലെ വേഷങ്ങളുടെ പേരിൽ നടി ശ്വേതാ മേനോനെതിരെ (Shwetha Menon) ഉയർന്നു വന്ന കേസിന്റെ കാര്യത്തിൽ പ്രതികരണവുമായി മുതിർന്ന താരം ശ്രീലത നമ്പൂതിരി (Sreelatha Namboodiri). സാമ്പത്തിക ലാഭത്തിനു വേണ്ടി ഗൂഢ ഉദ്ദേശത്തോടുകൂടിയും, സിനിമകളിലും പരസ്യങ്ങളിലും നഗ്നതാ പ്രദർശനം നടത്തിയെന്ന നിലയിൽ, പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ് എടുത്തത്.
"പുതിയ കാലത്ത് മിക്കവരും സെക്‌സിയായാണ് അഭിനയിക്കുന്നത്. അതിൽ ശ്വേതാ മേനോനെ മാത്രം ലക്‌ഷ്യം വെക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം. ആരുടെയെല്ലാമോ കയ്യിൽ നിന്ന് പണം വാങ്ങിയാണ് പരാതി നൽകിയത്. ഞാൻ 45 വർഷങ്ങൾക്ക് മുൻപ് ചെറിയ വസ്ത്രം ധരിച്ച് അഭിനയിച്ചിട്ടുണ്ട്. അത് വച്ച് ഇപ്പോൾ പരാതി നൽകാൻ കഴിയുമോ? ഞാൻ ഇലക്ഷന് നിന്നിരുന്നെങ്കിൽ എന്റെ ക്ലിപ്പിംഗ് കൊണ്ട് വന്നേനെ. ശ്വേതാ മേനോൻ അഭിനയിച്ച സിനിമകൾ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചവയാണ്. ഒരു സ്ത്രീ തലപ്പത്ത് വരട്ടെ എന്ന ആഗ്രഹിക്കുന്നവരുണ്ട്. മോഹൻലാൽ പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരുപാട് അനുഭവിച്ചു.
advertisement
സ്ഥാനം മാറാതിരിക്കാൻ ഞങ്ങൾ ഒരുപാട് നിർബന്ധിച്ചിരുന്നു. വർഷങ്ങളായി നിലനിൽക്കുന്ന സംഘടന ഇൻഷുറൻസ് അടക്കം ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 5000 രൂപ വെച്ച് കൈനീട്ടം കൊടുക്കുന്നുണ്ട്. പുതുതലമുറയിലുള്ളവർ അഭിനയത്തിൽ മാത്രം ഒതുങ്ങാതെ സംഘടനാ രംഗത്തേക്ക് വരണം," എന്ന് ശ്രീലത നമ്പൂതിരി അഭിപ്രായപ്പെട്ടു.
മെമ്മറി കാർഡ് വിവാദത്തെപ്പറ്റിയും അവർ പരാമർശിച്ചു 10 വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ ഉയർത്തി കൊണ്ട് വരുന്നത് മനഃപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കി വലിയവരാവാൻ വേണ്ടി ചിലർ ശ്രമിക്കുന്നുവെന്നും, ഇത്രയും കാലം ഇവരൊക്കെ എവിടെ ആയിരുന്നു എന്നും ശ്രീലത നമ്പൂതിരി ചോദിക്കുന്നു.
advertisement
അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ മത്സരിക്കുന്നതിന് പിന്നാലെയാണ് മെമ്മറി കാർഡ് വിവാദങ്ങൾ ആളിക്കത്തുന്നത്. ഹേമ കമ്മറ്റിക്ക് മുൻപാകെ അഭിനേത്രികൾ നൽകാനുള്ള മൊഴികൾ റെക്കോർഡ് ചെയ്ത മെമ്മറി കാർഡ് കുക്കു പരമേശ്വരന്റെ പക്കലുണ്ടെന്നും, അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും നടി പൊന്നമ്മ ബാബു ആരോപിച്ചിരുന്നു. ഏറ്റവും ഒടുവിൽ, മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് നടി കുക്കു പരമേശ്വരൻ.
Summary: Sreelatha Namboodiri comes in support of Shwetha Menon
മലയാളം വാർത്തകൾ/ വാർത്ത/Film/
Shwetha Menon | പുതിയ കാലത്ത് മിക്കവരും സെക്‌സിയായി അഭിനയിക്കുന്നു; ശ്വേതാ മേനോനെ ലക്‌ഷ്യം വയ്ക്കുന്നത് ഇലക്ഷൻ സ്റ്റണ്ട് എന്ന് ശ്രീലത നമ്പൂതിരി
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement