മലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’.ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് എല്ലാം വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഫസ്റ്റ് ലുക്ക് കൂടി പുറത്തുവന്നതോടെ ഈ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.
ഇപ്പോൾ വാലിബന്റെ സ്റ്റണ്ട് മാസ്റ്റർ ആയ വിക്രം മോർ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പവര്‍ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ് ഫസ്റ്റ് ലുക്ക് എന്നും ഇനിയും ഒരുപാട് ദൂരം തങ്ങൾക്ക് സഞ്ചരിക്കേണ്ടതുണ്ടെന്നും വിക്രം മോർ പറയുന്നു. വാലിബന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
View this post on Instagram
“ഇപ്പോൾ മലൈക്കോട്ടൈ വാലിബന്റെ 81 ദിവസത്തെ ഷൂട്ട് പൂർത്തിയായി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ ആയിരുന്നു ചിത്രീകരണം. ഇത് പവർ പാക്ക്ഡ് ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ്. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ടീമിനൊപ്പം 4 ഫൈറ്റുകളുണ്ട്. അത് ഗംഭീരമായ ഒരു സൃഷ്ടിയാണ്. മുഴുവൻ ടീമിനും ആശംസകൾ. ഒപ്പം ലിജോ ജോസിനും മോഹൻലാലിനൊപ്പവുമുള്ള ഈ ധീരവും മനോഹരവുമായ യാത്രയ്ക്ക് നന്ദി”, എന്നാണ് വിക്രം മോർ കുറിച്ചത്.
കാത്തിരിപ്പുകൾക്ക് ഒടുവിൽ എത്തിയ ഫസ്റ്റ് ലുക്ക് മിനിറ്റുകൾക്ക് ഉള്ളിൽ പ്രേക്ഷകർ ആഘോഷമാക്കി. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ റി ട്വീറ്റ് ചെയ്യപ്പെട്ട മോളിവുഡ് സിനിമ പോസ്റ്റർ എന്ന ഖ്യാതിയും വാലിബൻ സ്വന്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cinema stunt, LJP, Malaikottai Valiban, Mohnalal Movies