Little Hearts | ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിച്ചാൽ... ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ചിത്രം 'ലിറ്റിൽ ഹാർട്സ്' ടീസർ

Last Updated:

വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്

ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലിറ്റിൽ ഹാർട്സ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും
ശോശയായി ഹിമയും എത്തുന്നു. ബാബുരാജിന്റെയും ഷെയ്നിന്റെയും രസകരമായ ഡയലോഗുകളിലൂടെ കടന്നു പോകുന്ന ടീസർ ചിത്രം നർമ്മരസ പ്രാധാന്യത്തോടുകൂടി ഒരുക്കുന്ന ഒരു ലൗവ് സ്റ്റോറി ആണെന്ന് സൂചന നൽകുന്നുണ്ട്.
വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽ‌സൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം 'നല്ല നിലാവുള്ള രാത്രി'.
advertisement
മലയാള സിനിമയിൽ നിർമ്മാണം, അഭിനയം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും 'ലിറ്റിൽ ഹാർട്സ്' ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ, അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്.
advertisement
ബാബുരാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രൺജി പണിക്കർ, ജോൺ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലിറ്റിൽ ഹാർട്സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടൻ.
advertisement
ബിജു- മേനോൻ റോഷൻ മാത്യു ചിത്രം 'ഒരു തെക്കൻ തല്ല് കേസ്', റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്റെതായിരുന്നു. ക്യാമറ- ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ്- ഗോപികാ റാണി, അസോസിയേറ്റ് ഡയറക്ടർ- ദിപിൽ ദേവ്, മൻസൂർ റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി.ജെ., മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, ആർട്ട്- അരുൺ ജോസ്, കൊറിയോഗ്രഫി- ഷെരിഫ് മാസ്റ്റർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ.
advertisement
Summary: Teaser drops for Shane Nigam Mahima Nambiar movie Little Hearts. The film is produced by Sandra Thomas
മലയാളം വാർത്തകൾ/ വാർത്ത/Film/
Little Hearts | ഇനി മേലാൽ നാട്ടുകാരെക്കൊണ്ട് അതുമിതും പറയിപ്പിച്ചാൽ... ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ ചിത്രം 'ലിറ്റിൽ ഹാർട്സ്' ടീസർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement