കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിക്കുകയായിരുന്നു
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചവറയിൽ വട്ടത്തറയിലാണ് സംഭവം.ചവറ വട്ടത്തറ കണിയാന്റയ്യത്ത് പരേതനായ ഉസ്മാന്റെ ഭാര്യ സുലേഖാ ബീവി (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുലേഖാ ബീവിയുടെ മകളുടെ മകൻ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് 7 മണിയോടെയാണ് സുലേഖാ ബീവിയുടെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സുലേഖ ബീവിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനു പിന്നാലെ ഓടി രക്ഷപെടാൻ ശ്രമിച്ച ഷഹനാസിനെ നാട്ടുകാർ പിടികൂടി പൊലീസിൽ എൽപിക്കുകയായിരുന്നു. സംഭവസമയം മകൾ മുംതാസ് വീട്ടിലുണ്ടായിരുന്നില്ല. ഇവർ വിവാഹത്തിനു പോയി തിരികെ എത്തിയപ്പോഴാണ് സുലേഖ ബീവിയെ കാണാതായത്. ലഹരിക്ക് അടിമയായ ഷഹനാസ് മുൻപ് വധശ്രമ കേസിലെ പ്രതിയായിട്ടുണ്ട്.
Location :
Kollam,Kerala
First Published :
December 08, 2025 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ


