Kalaratri | ആക്ഷനും ക്രൈമും ഒത്തുചേർന്നൊരു ചിത്രം; 'കാളരാത്രി' ടീസർ

Last Updated:

ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു

കാളരാത്രി ടീസർ
കാളരാത്രി ടീസർ
ആർജെ മഡോണയ്ക്ക് ശേഷം, സംവിധായകൻ ആനന്ദ് കൃഷ്ണ രാജ് 'കാളരാത്രി ' എന്ന പുതിയ ചിത്രവുമായി തിരിച്ചെത്തുന്നു. ആനന്ദ് തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'കാളരാത്രി ' ഗ്രേമോങ്ക് പിക്ചേഴ്സ് നിർമ്മിച്ച ഒരു ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ്. തമിഴ് ബ്ലോക്ക്ബസ്റ്റർ 'കൈതി'യുടെ കേരളത്തിലെ വിജയകരമായ വിതരണത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യത്തെ സ്വതന്ത്ര നിർമ്മാണ സംരംഭമാണിത്. ചിത്രത്തിൻ്റെ ടീസർ റിലീസായി.
പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരുടെ ഒരു സംഘവും ഈ ആക്ഷൻ എന്റർടെയ്‌നറിൽ അഭിനയിക്കുന്നു. കൗതുകകരമായ ഒരു തീമും, അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി, വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് നൽകുമെന്ന് സംവിധായകൻ പറയുന്നു.
advertisement
പോസ്റ്റ്-പ്രൊഡക്ഷൻ പൂർത്തിയാക്കി, ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. ഡി.ഒ.പി.: ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി, ആക്ഷൻ: റോബിൻ ടോം, കോസ്റ്റ്യൂംസ്: പ്രീതി സണ്ണി, കളറിസ്റ്റ്: അലക്സ് വർഗ്ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഫ്രാൻസിസ് ജോസഫ് ജീര, വിഎഫ്എക്സ്: മനോജ് മോഹനൻ, പബ്ലിസിറ്റി ഡിസൈൻസ്: ഷിബിൻ സി. ബാബു, മാർക്കറ്റിംഗ്: ബി.സി. ക്രിയേറ്റീവ്സ്, പി.ആർ.ഒ.: പി. ശിവപ്രസാദ്.
advertisement
Summary: Kalaratri is an upcoming Malayalam movie touted as an action-packed crime thriller. An intriguing teaser from the film has been dropped on YouTube
മലയാളം വാർത്തകൾ/ വാർത്ത/Film/
Kalaratri | ആക്ഷനും ക്രൈമും ഒത്തുചേർന്നൊരു ചിത്രം; 'കാളരാത്രി' ടീസർ
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement