റീ-റിലീസ് മേളയിലേക്ക് വിജയ്, സൂര്യ ചിത്രവും; 24 വർഷങ്ങൾക്ക് ശേഷം 'ഫ്രണ്ട്സ്' വീണ്ടും തിയേറ്ററിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. ഇതിന്റെ റീ-മേക്കാണ് തമിഴ് ചിത്രം
പുത്തൻ റിലീസുകളെപ്പോലെ തന്നെ ആരാധകർ ഇപ്പോൾ റീ റിലീസ് സിനിമകൾക്കുമുണ്ട്. മോഹൻലാൽ, മമ്മൂട്ടി, രജനീകാന്ത്, വിജയ് (Thalapathy Vijay), സൂര്യ (Suriya) തുടങ്ങിയ താരങ്ങളുടെ സിനിമകൾ ഇപ്പോൾ പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്ക്രീനിലേക്കെത്തുന്നുണ്ട്. തമിഴ് സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ പ്രധാനം വിജയ് ചിത്രങ്ങള്‍ ആയിരുന്നു.
ഇപ്പോഴിതാ അത്തരത്തിൽ ഒരു റീ റിലീസിന് തയ്യാറെടുക്കുകയാണ് വിജയ്- സൂര്യ കൂട്ടുകെട്ടിലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ്. ചിത്രം റിലീസായത്തിൻ്റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാർ സ്റ്റുഡിയോസിൻ്റെ ബാനറിൽ ബി. വിനോദ് ജെയിൻ. മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബർ 21ന് പ്രേക്ഷകർക്ക് മുൻപിൽ എത്തും.
മലയാള സിനിമയിലെ വൻ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. മുകേഷ്, ജയറാം, ശ്രീനിവാസൻ, മീന, ദിവ്യ ഉണ്ണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ൽ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴിൽ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയുടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറി. സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.
advertisement
ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാൻ, ചാർളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദൻ ബോബ്, സരിത, സത്യ പ്രിയ, എസ്. എൻ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
റീ റിലീസിങ് പടങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ദേവദൂതൻ, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് പ്രവർത്തികൾക്ക് നേതൃത്വം നൽകിയ ഹൈ സ്റ്റുഡിയോസാണ് ഫ്രണ്ട്സിൻ്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷൻ കോമഡി രംഗങ്ങൾക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തിൽ പളനി ഭാരതിയുടെ വരികൾക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്.
advertisement
ഛായാഗ്രഹണം: ആനന്ദക്കുട്ടൻ, എഡിറ്റിംഗ്: ടി.ആർ. ശേഖർ & കെ.ആർ. ഗൗരീശങ്കർ, ഡയലോഗ്: ഗോകുല കൃഷ്ണൻ, ആർട്ട്: മണി സുചിത്ര, ആക്ഷൻ: കനൽ കണ്ണൻ, അഡ്മിനിസ്ട്രേറ്റീവ് & ഡിസ്ട്രിബൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കളറിസ്റ്റ്: ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ്: ഹരി നാരായണൻ, പി.ആർ.ഒ.: നിഖിൽ മുരുകൻ & പി. ശിവപ്രസാദ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 21, 2025 12:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
റീ-റിലീസ് മേളയിലേക്ക് വിജയ്, സൂര്യ ചിത്രവും; 24 വർഷങ്ങൾക്ക് ശേഷം 'ഫ്രണ്ട്സ്' വീണ്ടും തിയേറ്ററിലേക്ക്