advertisement

പെരിങ്ങൊളം സ്കൂളിന് പുത്തൻ മുഖം: 3.9 കോടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Last Updated:

9 ക്ലാസ് മുറികൾ, സയൻസ്-മാക്സ് ലാബുകൾ, ലൈബ്രറി തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്.

Peringolam HSS 
Peringolam HSS 
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.9 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കെട്ടിടം പി.ടി.എ. റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ഫസീല അദ്ധ്യക്ഷത വഹിച്ചു.
നിര്‍മ്മാണം പൂര്‍ത്തിയായ 3 നിലയുള്ള കെട്ടിടത്തില്‍ 9 ക്ലാസ് റൂമുകള്‍, സയന്‍സ്, മാക്സ്, സോഷ്യല്‍, ലാംഗ്വേജ് എന്നിവക്കായുള്ള ലാബുകള്‍, ഡൈനിംഗ് ഹാള്‍, ലൈബ്രറി, സ്റ്റാഫ് റൂം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റുകള്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്ലറ്റുകള്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരണം നല്‍കി. അസി. എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ചിത്ര വാസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആര്‍.വി. ജാഫര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ. അജിത് പ്രസാദ്, കോഴിക്കോട് റൂറല്‍ എ.ഇ.ഒ. കുഞ്ഞിമൊയ്തീന്‍ കുട്ടി, മാവൂര്‍ ബി.പി.സി. ജോസഫ്, എസ്.എം.സി. ചെയര്‍മാന്‍ എം. ഷുക്കൂര്‍, എം.പി.ടി.എ. പ്രസിഡൻ്റ് ആര്‍.വി. സജ്ന, പി.ടി.എ. വൈസ് പ്രസിഡൻ്റ് ദിവ്യ മനോജ്, പ്രിന്‍സിപ്പാള്‍ എം.പി. ശ്രീവിദ്യ, പി.ടി.എ. പ്രസിഡൻ്റ് എം.പി. ബൈജു , ഹെഡ്മിസ്ട്രസ്സ് വി.ആര്‍. ആശ സിന്ധു എന്നിവര്‍ സംസാരിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പെരിങ്ങൊളം സ്കൂളിന് പുത്തൻ മുഖം: 3.9 കോടിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
Next Article
advertisement
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
ഫാഷൻ ടെക്നോളജിയാണോ പാഷൻ? ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരളയിൽ ബാച്ചിലർ ഓഫ് ഡിസൈൻ പഠിക്കാം
  • കേരള സർക്കാർ സ്ഥാപിച്ച IFTK, അന്താരാഷ്ട്ര നിലവാരമുള്ള ഫാഷൻ ഡിസൈൻ പരിശീലനം നൽകുന്നു

  • പ്രമുഖ ഗാർമെന്റ് യൂണിറ്റുകളിലും ഫാഷൻ ഹൗസുകളിലും തൊഴിൽ ഉറപ്പാക്കാൻ IFTK സഹായിക്കുന്നു

  • കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം ലഭ്യമായ IFTK, ബാച്ചിലർ ഓഫ് ഫാഷൻ ഡിസൈൻ കോഴ്സ് നൽകുന്നു

View All
advertisement