'മഹാരാജ' കണ്ടശേഷം നിതിലനെ കാണാൻ നേരിട്ടെത്തി വിജയ്; ചേർത്തുപിടിച്ച് പറഞ്ഞതിങ്ങനെ

Last Updated:

തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എട്ട് കോടിയിലധികം കളക്ഷൻ ചിത്രം കേരളത്തിൽ നിന്നും നേടി

പുതുവർഷത്തിൽ കോളിവുഡ് സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ചിത്രമാണ് 'മഹാരാജ'. നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതിയാണ്. അദ്ദേഹത്തിന്റെ 50ാം മത്തെ ചിത്രമായിരുന്ന മഹാരാജ 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട ദളപതി വിജയ് സംവിധായകനെ കാണാൻ നേരിട്ടെത്തിയിരിക്കുകയാണ്.
മഹാരാജ വളരെ ​ഗംഭീരമായിരുന്നു എന്നാണ് നിതിലൻ സ്വാമിനാഥനെ കണ്ട വിജയ് സേതുപതി പറഞ്ഞത്. നിതിലൻ തന്നെയാണ് ഈ സന്തോഷവർത്ത സോഷ്യൽ മീഡയയിലൂടെ പ്രേതക്ഷകരുമായി പങ്കുവെച്ചത്. വിജയിയെ നേരിട്ട് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും. തന്റെ ചിത്രമായ മഹാരാജയെക്കുറിച്ച് വിജയ പറഞ്ഞ ഓരോ വാക്കുകളും തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അഭിനന്ദനമാണ്.
ALSO READ: 'ഈ ചിത്രം പൂർണ്ണമായില്ല'! പേളി പങ്കുവെച്ച പുതിയ ചിത്രങ്ങളിൽ നിരാശ പ്രകടിപ്പിച്ച് ആരാധകർ
നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി, സ്നേഹം മാത്രം എന്നാണ് നിതിലൻ സാമിനാധൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിജയിയും നിതിലനും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. തമിഴകത്ത് മാത്രമല്ല കേരളത്തിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എട്ട് കോടിയിലധികം കളക്ഷൻ ചിത്രം കേരളത്തിൽ നിന്നും നേടിയിരുന്നു.
advertisement
ജൂൺ 14നായിരുന്നു സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ശേഷം ഓടിടിയിലും മികച്ച മുന്നേറ്റമാണ് മഹാരാജ നടത്തുന്നത്.
ചിത്രത്തിൽ വിജയിയെ കൂടാതെ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി. അജനീഷ് ലോക്നാഥ് ആണ്. എ.വി. മീഡിയാസ് കൺസൾട്ടൻസിയാണ് ചിത്രത്തിന്റെ കേരളാ വിതരണം നടത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'മഹാരാജ' കണ്ടശേഷം നിതിലനെ കാണാൻ നേരിട്ടെത്തി വിജയ്; ചേർത്തുപിടിച്ച് പറഞ്ഞതിങ്ങനെ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement