മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; ഷൂട്ടിങ് 200 ദിവസം;''കത്തനാര്‍ ചിത്രീകരണം ആരംഭിച്ചു

Last Updated:

മൂന്നു വർഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി.

മലയാളത്തിന്‍റെ പ്രിയതാരം ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാര്‍’ ചിത്രീകരണം ആരംഭിച്ചു. ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള കടമറ്റത്ത് കത്തനാറുടെ ഫാന്‍റസി നിറഞ്ഞ കഥകള്‍ മലയാളികളെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ കടമറ്റത്ത് കത്തനാരുടെ കഥ ചലച്ചിത്രാവിഷ്ക്കാരമാകുമ്പോള്‍ അത്രയധികം പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.
കത്തനാർ the wild sorcerer എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാര്‍ നിർമ്മിക്കുന്നത്. ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റോജിൻ തോമസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ അഞ്ച് ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത് . ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു.. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി, രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, നീൽ – ഡി കുഞ്ഞ. രാജീവൻ, ഉത്തരാ മേനോൻ, എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി.
advertisement
തുടർന്ന് ശ്രീ ഗോകുലം ഗോപാലൻ സ്വിച്ചോൺ കർമ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായതും മലയാളിയുമായ രാജീവൻ ആണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളോർ ആയിരിക്കും കത്തനാറിനു വേണ്ടി ഇവിടെ ഒരുങ്ങുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞും ഇവിടെ ഒരുപാട് ചിത്രങ്ങൾ ഒരേ സമയം ചിത്രീകരിക്കാനാവശ്യമായ ഫ്ലോറുകളും ആർട്ടിസ്റ്റിനും, ടെക്‌നിഷ്യമാർക്കും താമസിക്കാനുള്ള എല്ലാ വിധ സൗകര്യങ്ങളും കൂടിയ റൂമുകളും ഉണ്ടാകുമെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി പറഞ്ഞു.
advertisement
കത്തനാര്‍ – പ്രത്യേകതകളെറെ
  • മുതൽ മുടക്ക്
മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്.
200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിൻ തോമസ് പറഞ്ഞു.
  • മുന്നു വർഷത്തെ പ്രീ-പ്രൊഡക്ഷൻ
മൂന്നു വർഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകൻ വ്യക്തമാക്കി. ആർ.രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
  • ജയസൂര്യ കത്തനാരാകുന്നു
advertisement
ജയസൂര്യയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരെ അവതരിപ്പിക്കുന്നത്. കഥാപാത്രമായി മാറുവാൻ
കഴിഞ്ഞ രണ്ടു വർഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു.ജയസൂര്യക്കു പുറമേ ഇതര ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
  • വെര്‍ച്വല്‍ പ്രൊഡക്ഷന്‍
ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വി എഫ്.എക്സ് ആന്റ് വെർച്ച്വൽ പ്രൊഡക്ഷൻസിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വിർച്വൽ പ്രൊഡക്ഷൻസിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം.
advertisement
  • ജെ.ജെ. പാർക്ക്- കൊറിയൻ ആക്ഷൻ കോറിയോഗ്രാഫർ
കൊറിയൻ വംശജനും കാനഡയിൽ താമസ്സക്കാരനുമായ ജെ.ജെ. പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഇവർ ഇവിടെ പരിശീലനം നടത്തിപ്പോരുന്നു. നിരവധി വിദേശ ചിത്രങ്ങൾക്കു വേണ്ടി ആക്ഷൻ ഒരുക്കിയിട്ടുണ്ട് ജെ. ജെ. പാർക്ക്.
  • അണിയറയില്‍ ഇവരും
സംഗീത സംവിധാനം- രാഹുൽ സുബ്രമണ്യന്‍
ഛായാഗ്രഹണം – നീൽ – ഡി കുഞ്ഞ.
എഡിറ്റിംഗ് -റോജിൻ തോമസ്.
advertisement
മേക്കപ്പ് – റോണക്സ്‌ സേവ്യർ .
കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ.
വി.എഫ്. എക്സ്-സൂപ്പർവൈസർ – വിഷ്ണു രാജ്
വി.എഫ്. എക്സ്. പ്രൊഡ്യൂസർ – സെന്തിൽ നാഥൻ.
ഡി.ഐ.കളറിസ്റ്റ് – എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്.
കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി.പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവസ് – സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, വാഴൂർ ജോസ്.
advertisement
ഫോട്ടോ – ഹരി തിരുമല.
ശ്രീ ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Film/
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം; ഷൂട്ടിങ് 200 ദിവസം;''കത്തനാര്‍ ചിത്രീകരണം ആരംഭിച്ചു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement