advertisement

'ദി കേരള സ്റ്റോറി 2'ന് തിരിച്ചടി; ഹർജിയിൽ തീർപ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി

Last Updated:

സിനിമയെക്കുറിച്ചുള്ള ഹർജിക്കാരന്റെ ആശങ്കകൾ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിർമാതാക്കളോട് ആവശ്യപ്പെട്ടു

ദി കേരള സ്റ്റോറി 2
ദി കേരള സ്റ്റോറി 2
'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിർമാതാക്കളോട് കേരള ഹൈക്കോടതി നിർദേശിച്ചു. സിനിമയെക്കുറിച്ചുള്ള ഹർജിക്കാരന്റെ ആശങ്കകൾ ഒരുപക്ഷേ ശരിയായിരിക്കാം എന്ന് നിരീക്ഷിച്ച കോടതി, അന്തിമ തീരുമാനം വരുന്നത് വരെ കാത്തിരിക്കാനും നിർമാതാക്കളോട് ആവശ്യപ്പെട്ടു.
2026 ഫെബ്രുവരി 27ന് തീയേറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യൻ മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിടുന്നുണ്ട്. അതിശയോക്തി കലർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജീവശാസ്ത്രജ്ഞനായ ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദർശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
"നിങ്ങൾക്ക് ആവശ്യമായ സമയം ഞാൻ നൽകാം, എന്നാൽ ഹർജിയിൽ തീരുമാനം വരുന്നത് വരെ ചിത്രം റിലീസ് ചെയ്യരുത്. വാദം പൂർത്തിയാകുന്നത് വരെയും കോടതി തീരുമാനമെടുക്കുന്നത് വരെയും കാത്തിരിക്കുക," - ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഹൈക്കോടതി വ്യാഴാഴ്ച രാവിലെ 9.45ന് വീണ്ടും ഹർജി പരിഗണിക്കും. നിയമക്കുരുക്കുകളിൽ പെട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് ഉണ്ടായേക്കും.
advertisement
സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും നിർമാതാക്കൾ അതിന് വലിയ താൽപര്യം കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസൗഹാർദ്ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നത് സൂക്ഷ്മമായ പരിശോധന അർഹിക്കുന്നുണ്ടെന്ന് ജഡ്ജിമാർ നിരീക്ഷിച്ചു.
സിനിമയുടെ റിലീസ് തടയണമെന്നും സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മൂന്ന് ഹർജികളാണ് കോടതി പരിഗണിക്കുന്നത്. 'യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി' നിർമിച്ചതെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത കഥയായിട്ടും 'കേരള' എന്ന പേര് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണെന്ന് ഹർജിക്കാർ വാദിച്ചു. ചിത്രത്തിൽ കാണിക്കുന്ന ഇരകൾ കേരളത്തിൽ നിന്നുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.
advertisement
എന്നാൽ, 'ഡൽഹി ബെല്ലി', 'ചെന്നൈ എക്സ്പ്രസ്', 'ഗോ ഗോവ ഗോൺ' തുടങ്ങിയ സിനിമകളുടെ പേരുകൾ ഉദാഹരണമായി കാണിച്ച് സെൻസർ ബോർഡ് വക്താവ് വാദിച്ചത് ഇത്തരം പേരുകൾ ആർക്കെങ്കിലും ഒക്കെ എതിർപ്പുകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ്. 'കേരളത്തിന്റെ അന്തസ്സ്' എന്നതിലുപരി ഇത് 'ഇന്ത്യയുടെ അന്തസ്സിനെ' കുറിച്ചാണെന്ന് നിർമാതാക്കളുടെ അഭിഭാഷകനും വാദിച്ചു.
മതപരിവർത്തനം, നിർബന്ധിത മതമാറ്റം തുടങ്ങിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന 'ദി കേരള സ്റ്റോറി 2' കേരളം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഉൾക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഫെബ്രുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.
advertisement
Summary: The Kerala High Court has dealt a significant blow to the makers of "The Kerala Story 2," directing them not to release or transfer the film’s rights until the ongoing legal proceedings conclude. The film, a sequel to the controversial 2023 movie, is slated for a theatrical release on February 27, 2026. Justice Bechu Kurian Thomas observed that the petitioner’s fears regarding the "malicious" portrayal of the state and its Muslim community appeared "probably genuine."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'ദി കേരള സ്റ്റോറി 2'ന് തിരിച്ചടി; ഹർജിയിൽ തീർപ്പുവരുന്നത് വരെ ചിത്രത്തിന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി
Next Article
advertisement
ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു; 5 പേർ അറസ്റ്റിൽ
ആരോഗ്യമന്ത്രിക്കെതിരായ KSU ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു; 5 പേർ അറസ്റ്റിൽ
  • ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്‌യു ആക്രമണത്തിൽ വധശ്രമത്തിന് കേസെടുത്തു, 5 പേർ അറസ്റ്റിൽ

  • ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി

  • മന്ത്രിയുടെ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്, ഐസിയുവിൽ ചികിത്സയിലാണ് ഇപ്പോൾ വീണാ ജോർജ്

View All
advertisement