ലാലേട്ടന് ഡബിൾ ധമാക്ക! എമ്പുരാന് പിന്നാലെ തുടരും സിനിമയും 100 കോടി ക്ലബിൽ; നേട്ടം വെറും 6 ദിവസംകൊണ്ട്

Last Updated:

Mohanlal: ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനായി മോഹൻലാൽ മാറി

News18
News18
തിരുവനന്തപുരം: ഒരു മാസത്തിനിടെ രണ്ടാം തവണയും 100 കോടി ക്ലബിൽ കടന്ന് മോഹൻലാൽ ചിത്രം. എമ്പുരാന് ശേഷം 100 കോടി നേടി മോഹൻലാൽ ചിത്രം തുടരും. വെറും 6 ദിവസങ്ങൾ കൊണ്ടാണ് റെക്കോർഡ് നേട്ടം ചിത്രം സ്വന്തമാക്കിയത്. ഇതോടെ ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനായി മോഹൻലാൽ മാറി.
സിനിമയിലെ മോഹൻലാലും ശോഭനയും തരുൺ മൂർത്തിയും സംഘവും തകർത്താടിയ പ്രൊമോ സോങ് പുറത്തുവന്നതിന് പിന്നാലെയാണ് 100 കോടി ക്ലബിൽ കയറിയതായി അണിയറ പ്രവർത്തകർ അറിയിച്ചത്. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി. പാട്ടിറങ്ങി ആദ്യ മണിക്കുറിൽ തന്നെ അഞ്ചുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്.
മലയാള സിനിമയിൽ 100 കോടി ക്ലബിൽ‌ കടക്കുന്ന പതിനൊന്നാമത് ചിത്രമാണ് തുടരും. മോഹൻലാലിന്റെ നാലാം 100 കോടി ക്ലബ് ചിത്രമാണിത്. തുടരും 100 കോടി ക്ലബ്ബിൽ കയറിയതോടെ തെന്നിന്ത്യയില്‍ ഒരു താരത്തിനും നേടാൻ കഴിയാത്ത റെക്കോർഡും മോഹൻലാലിന്റെ പേരിലായി. ഒരു മാസത്തിനുള്ളിൽ രണ്ട് 100 കോടി ചിത്രങ്ങൾ എന്ന റെക്കോർഡ് ആണ് മോഹൻലാൽ സ്വന്തമാക്കിയത്.
advertisement
ഏപ്രിൽ 25 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. വലിയ ഹൈപ്പൊന്നും കൂടാതെ തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടുകയായിരുന്നു. ആദ്യ ദിനം ആദ്യ ഷോ മുതൽ‌ തന്നെ ആരാധകർ ചിത്രം ഏറ്റെടുക്കുകയായിരുന്നു. വർക്കിങ് ഡേകളിലും പലയിടങ്ങളിലും ഹൗസ്ഫുള്ളായാണ് പ്രദർശനം തുടരുന്നത്.
advertisement
മാർച്ച് 27ന് ആയിരുന്നു എമ്പുരാൻ റിലീസിന് എത്തിയത്. ചിത്രം 2 ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു 100 കോടി ക്ലബ്ബിൽ എത്തിയത്. തുടരും 6 ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തുമ്പോൾ മലയാളത്തിന്റെ മോഹൻലാല്‍, ജനങ്ങളെ വീണ്ടും തിയേറ്ററിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാലേട്ടന് ഡബിൾ ധമാക്ക! എമ്പുരാന് പിന്നാലെ തുടരും സിനിമയും 100 കോടി ക്ലബിൽ; നേട്ടം വെറും 6 ദിവസംകൊണ്ട്
Next Article
advertisement
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
ഗര്‍ഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയ കാമുകനെ ഗർഭിണിയായ 16കാരി കഴുത്തറുത്ത് കൊന്നു
  • 16 വയസ്സുള്ള ഗർഭിണിയായ പെൺകുട്ടി കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി, റായ്പൂരിൽ സംഭവിച്ചത്.

  • ഗർഭഛിദ്രത്തിനായി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് പെൺകുട്ടി കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്.

  • കൊലപാതക വിവരം അമ്മയോട് തുറന്നുപറഞ്ഞ പെൺകുട്ടി, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു.

View All
advertisement