ഐ.പി.എൽ. ചൂട് മേപ്പടിയാൻ സെറ്റിലേക്കും; ക്രിക്കറ്റ് കളിയുമായി ഉണ്ണി മുകുന്ദനും അഞ്ചു കുര്യനും

Last Updated:

Unni Mukundan and Anju Kurian play cricket on the sets of Meppadiyan | മുണ്ടു മടക്കിക്കുത്തിയ ബാറ്സ്മാനായി ഉണ്ണി മുകുന്ദൻ, ബൗളറായി നായിക അഞ്ചു കുര്യൻ

ഐ.പി.എൽ. ഭ്രമം തലയ്ക്കു പിടിച്ചാൽ എന്താ ചെയ്യുക? വിദേശത്ത് പോയി കളി കാണാൻ സാധിക്കില്ല, പിന്നെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ടിവിയും തന്നെ ശരണം. അതിനിടയിൽ ജോലിത്തിരക്കും കൂടി ആയാൽ ചിലപ്പോൾ സമയം കിട്ടിയെന്നുവരില്ല. എന്നാ പിന്നെ എവിടെയാണ് നിൽക്കുന്നത് അവിടെ അല്പം ഒഴിവുവേള കണ്ടെത്തി ഒരു ബാറ്റും ബോളും എടുത്ത് ഇറങ്ങുക, അത്രതന്നെ.
ഇക്കഴിഞ്ഞ ദിവസം മേപ്പടിയാൻ എന്ന ഉണ്ണി മുകുന്ദൻ സിനിമയുടെ സെറ്റിലും സംഭവിച്ചത് ഇതാണ്. ഒഴിവ് വെളിയിൽ ഉണ്ണി മുകുന്ദൻ ക്രിക്കറ്റ് കളിക്കാൻ ഇറങ്ങി, അതും നല്ല സ്റ്റൈലിൽ മുണ്ടു മടക്കിക്കുത്തി തന്നെ. ബാറ്റ്സ്മാനായി ഉണ്ണി ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ബൗളറായി നായിക അഞ്ചു കുര്യൻ ഒപ്പംകൂടി.
പിന്നെയങ്ങോട്ട് തകർപ്പൻ ക്രിക്കറ്റ് കളി തന്നെ. അഭിനേതാക്കളുടെ ക്രിക്കറ്റ് കളി കണ്ട് ഒപ്പമുള്ള ക്രൂ അംഗങ്ങൾക്ക്‌ വെറുതെയിരിക്കാൻ സാധിക്കുമോ? സംഭവം അടിപൊളി മാച്ചായി മാറി. വലിയ ആഡംബരം ഒന്നുമില്ലാത്ത ഒരു മാച്ചിന്റെ പ്രതീതി. ഒരു നാട്ടിൻപുറത്തുകാരനായ നായകനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ കാണാറുള്ള ക്രിക്കറ്റ് കളി യുടെ പ്രതീതിയാണ് ഈ വീഡിയോ കണ്ടാലും മനസ്സിലേക്ക് കടന്നു വരിക. (വീഡിയോ ചുവടെ)
advertisement
ഒരു മുഴുനീള ഫാമിലി എന്റെർറ്റൈനെർ സിനിമയിൽ ജയകൃഷ്ണൻ എന്നെയൊരു നാട്ടിൻപുറത്ത്കാരന്റെ കഥാപാത്രമായാണ് ഉണ്ണി സ്‌ക്രീനിലെത്തുക. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലാവും ചിത്രീകരണം. ഇന്ദ്രൻസ്, സൈജു കുറുപ്, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, മേജർ രവി, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. വിദ്യാരംഭ ദിനത്തിൽ ചിത്രീകരണം ആരംഭിച്ചു.
advertisement
വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.
ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. തിയേറ്റർ റിലീസ് ലക്‌ഷ്യം വച്ച് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ. ഈ സിനിമ തിയേറ്ററിൽ തന്നെയാവും റിലീസ് ചെയ്യുക എന്ന് അണിയറപ്രവർത്തകർ ശുഭാപ്തിവിശ്വാസത്തിലാണ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ഐ.പി.എൽ. ചൂട് മേപ്പടിയാൻ സെറ്റിലേക്കും; ക്രിക്കറ്റ് കളിയുമായി ഉണ്ണി മുകുന്ദനും അഞ്ചു കുര്യനും
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement