• HOME
  • »
  • NEWS
  • »
  • film
  • »
  • 'പറഞ്ഞ രീതിയോട് എതിർപ്പുണ്ട്, പക്ഷേ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല'; വ്‌ളോഗർ വിഷയത്തിൽ ഉണ്ണി മുകുന്ദൻ

'പറഞ്ഞ രീതിയോട് എതിർപ്പുണ്ട്, പക്ഷേ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല'; വ്‌ളോഗർ വിഷയത്തിൽ ഉണ്ണി മുകുന്ദൻ

ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകുമെന്നും ഉണ്ണി മുകുന്ദൻ

  • Share this:

    കണ്ണൂർ: യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഉണ്ണിമുകുന്ദൻ നിലപാട് ആവർത്തിച്ചത്.

    ഇതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

    മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യൂ ട്യൂബറും തമ്മിലുള്ള സംഭാഷണം വൈറലായിരുന്നു. ഫോൺ സംഭാഷണത്തിനിടെയിൽ ഉണ്ണി മുകുന്ദൻ മോശമായി സംസാരിച്ചു എന്ന തരത്തിലുള്ള വീഡിയോ യൂ ട്യൂബിൽ ട്രെൻഡിങ് ആയത്. ഇതിൽ വിശദീകരണവുമായി നടൻ നേരത്തേ രംഗത്തു വന്നിരുന്നു.

    Also Read- ‘ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരെ മോശമാക്കരുത്, ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയുന്നതിൽ ഒരു യുക്തിയുമില്ല’: ഉണ്ണി മുകുന്ദൻ

    തെറ്റ് സംഭവിച്ചു എന്നൊന്നും താൻ പറയുന്നില്ല, പക്ഷെ ആ വ്യക്തിയെ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു. തിരിച്ചു അദ്ദേഹവും തന്നോട് മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, തന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം എന്നായിരുന്നു വിശദീകരണം.

    ഫ്രീഡം ഓഫ് സ്പീച്ച് എന്ന് പറഞ്ഞ് വീട്ടുകാരെ മോശമാക്കരുതെന്നും ഞാൻ അയ്യപ്പനെ വിറ്റു എന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ലെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാമെന്നും ഫേസ്ബുക്കിൽ ഉണ്ണി മുകുന്ദൻ കുറിച്ചു.

    Published by:Naseeba TC
    First published: