ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ്
- Published by:Meera Manu
- news18-malayalam
Last Updated:
Uppum Mulakum Balu and Neelu greet audience in a Facebook video | ബാലുവിനും നീലുവിനും പറയാൻ കുറേ കാര്യങ്ങളുണ്ട്
ഇത് ബാലചന്ദ്രൻ തമ്പിയും ഭാര്യ നീലിമയും. മലയാളികളുടെ പ്രിയപ്പെട്ട ബാലുവും നീലുവും. മുടിയന്റെയും ലച്ചുവിന്റെയും ശിവാനിയുടെയും കേശുവിന്റെയും പാറുവിന്റെയും അച്ഛനുമമ്മയും. ഉപ്പും മുളകും സീരിയലിൽ നിന്നും ഇവരെല്ലാം എവിടെ പോയി എന്ന് ചോദിക്കുന്ന പ്രേക്ഷകർക്ക് മുന്നിൽ അവർ, ബിജു സോപാനവും നിഷ സാരംഗും, എത്തുകയാണ്.
മൂത്ത മകൾ ലച്ചുവിന്റെ ആഘോഷപൂർണ്ണമായ വിവാഹം കഴിഞ്ഞ ശേഷം ഉപ്പും മുളകും കുടുംബത്തിന് എന്ത് സംഭവിച്ചു എന്ന ചിന്തയിലാണ് പ്രേക്ഷകരും. എല്ലാ വൈകുന്നേരങ്ങളിലും മക്കളുടെ കുസൃതിയും കാര്യങ്ങളുമായി വന്നിരുന്ന ബാലുവിന്റെയും നീലുവിന്റെയും കുടുംബം മൊത്തത്തിലാണ് അപ്രത്യക്ഷമായിരിക്കുന്നത്. ഏറ്റവും കൂടുതൽ ഫാന്സുള്ള പാറു കുട്ടി പോലും എങ്ങുമില്ല. ഇവരുടെ കുടുംബ വീടിന്റെ പശ്ചാത്തലത്തിലാണ് പിന്നീടങ്ങോട്ട് കഥ പോയത്.
പുതിയ ഒരു ഫേസ്ബുക് വിഡിയോയുമായാണ് ഇപ്പോൾ ബാലുവും നീലുവും വന്നിരിക്കുന്നത്. പറയാനുള്ളതും പുതിയ കാര്യം തന്നെ.
advertisement
ബാലുവും നീലുവും ഒന്നിച്ചൊരു സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്ന വിവരം നേരത്തെ തന്നെ അവർ പ്രേക്ഷകരെ അറിയിച്ചതാണ്. ലൈക എന്നാണ് സിനിമയുടെ പേര്. അങ്ങനെ പല വിശേഷങ്ങളും പറയാനുണ്ടാവർക്ക്. ബാലുവിനും നീലുവിനും പറയാൻ കുറേ കാര്യങ്ങളുണ്ട്. ബാലുവെന്ന ബിജു സോപാനം പോസ്റ്റ് ചെയ്ത ഫേസ്ബുക് വീഡിയോ ചുവടെ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 04, 2020 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉപ്പും മുളകും ബാലുവും നീലുവും ഫേസ്ബുക് വിഡിയോയിൽ; അവർക്ക് പറയാനുള്ളതിതാണ്