വിവാഹ ചടങ്ങിൽ ബ്ലാക്ക് ആൻഡ് റെഡ് തീമിൽ മോഹൻലാലും ഭാര്യയും മക്കളും; വീഡിയോ വൈറൽ

Last Updated:

Video of Mohanlal and family arriving for wedding of his friend Antony's daughter goes viral | ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ മോഹൻലാലും കുടുംബവും എത്തുന്ന വീഡിയോ ശ്രദ്ധേയമാവുന്നു

മോഹൻലാലിൻറെ അടുത്ത സുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിൽ മോഹൻലാലും കുടുംബവും എത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹൻലാലും കുടുംബവും എത്തിയത്.
വരവേൽപ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹൻലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. (വീഡിയോ ചുവടെ)
advertisement
ബ്ലാക്ക് ആൻഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്. മോഹൻലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോൾ സുചിത്രയും മകൾ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗൺ ആണ് ധരിച്ചത്.
നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം അടുത്തിടെയാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയത്. താരപുത്രി ശരീരഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം ഉറപ്പിക്കൽ ചടങ്ങിലും വിവാഹ നിശ്ചയ ചടങ്ങിലും മോഹൻലാലും കുടുബവും സജീവമായിരുന്നു. ഈ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാഹ ചടങ്ങിൽ ബ്ലാക്ക് ആൻഡ് റെഡ് തീമിൽ മോഹൻലാലും ഭാര്യയും മക്കളും; വീഡിയോ വൈറൽ
Next Article
advertisement
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
ടെയ്ലർ റോബിൻസൺ; അമേരിക്കയിൽ ചാർളി കിർക്ക് കൊലപാതക കേസിൽ അറസ്റ്റിലായ 22കാരൻ
  • ചാർളി കിർക്കിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ 22കാരനായ ടെയ്ലർ റോബിൻസൺ അറസ്റ്റിലായി.

  • പിതാവിന്റടുത്ത് പ്രതി കുറ്റസമ്മതം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട്.

  • പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു.

View All
advertisement