#RIPBala | വിജയ് ഫാൻ ആത്മഹത്യ ചെയ്തു; ദുഃഖത്തിരയിൽ മുങ്ങി ഒരു ഹാഷ്ടാഗ്
- Published by:user_57
- news18-malayalam
Last Updated:
Hashtag #RIPBala trending after Vijay fan ends life | ബാല എന്ന വിജയ് ആരാധകനെ വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു
ഇളയദളപതി വിജയ് ഫാൻസിന് ഇന്ന് ഒരിക്കലും മറക്കാനാവാത്ത ദിനമാണ്, അവർക്ക് ഈ ദിവസം അത്രയേറെ വേദനാജനകമാണ്. ട്വിറ്ററിൽ #RIPBala എന്ന ഹാഷ്ടാഗ് ശ്രദ്ധിച്ചാൽ മനസ്സിലാവും, ബാല എന്ന് പേരുള്ള ചെറുപ്പക്കാരനായ വിജയ് ആരാധകൻ ഇനി ഒരിക്കലും 'അണ്ണന്റെ' പടത്തിന് ആഘോഷത്തിമിർപ്പുമായി സ്ക്രീന് മുന്നിൽ ഉണ്ടാവില്ലെന്ന്.
ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ചു നാളുകളായി വിഷാദവും ഏകാന്തതയും നിറഞ്ഞ പോസ്റ്റുകളുമായി ബാല സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നെന്ന് സംസാരമുണ്ട്.
'ലവ് യു തലൈവാ' എന്ന് കുറിച്ച് വിജയ്‌യുടെ അടുത്ത ചിത്രം 'മാസ്റ്ററിന്' ആശംസ നേർന്നാണ് ബാലയുടെ മടക്കം. പതിനായിരക്കണക്കിന് വരുന്ന വിജയ് ആരാധകർക്ക് ഈ ദുഃഖം താങ്ങാവുന്നതിലുമേറെയാണ്.
Atleast Pass this one To Thalapathy ... Bro 🙏😭 @actorvijay @Jagadishbliss @GuRuThalaiva #RIPBala pic.twitter.com/it4oETm2on
— MISS U BALA 💔 (@VjViper3) August 13, 2020
advertisement
Suicide is not the answer..🙏
Rest in peace Bala Bro..! 💔#RIPBala
— Stunt Silva (@Stuntsilva_) August 14, 2020
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ആണ് വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം. ലോക്ക്ഡൗൺ, കൊറോണ പ്രതിസന്ധികൾ കാരണം ചിത്രത്തിന്റെ റിലീസ് മുടങ്ങിയിരിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2020 4:02 PM IST


