'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി

Last Updated:

വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താൽ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനൽ പ്രചരിപ്പിച്ചു

വിലായത്ത് ബുദ്ധ
വിലായത്ത് ബുദ്ധ
കൊച്ചി: പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ'യ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തിൽ ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ എന്ന യു ട്യൂബ് ചാനലിനെതിരെ നിർമാതാവ് സന്ദീപ് സേനൻ പരാതി നൽകി.സിനിമയെ ലക്ഷ്യമിട്ട് യുട്യൂബ് ചാനൽ മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണം നടത്തിയെന്നാണ് എറണാകുളം സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആരോപണം.
റിവ്യൂ എന്ന വ്യാജേനയാണ് 'ഫസ്റ്റ് റിപ്പോർട്ട് ഓൺലൈൻ' എന്ന യൂട്യൂബ് ചാനൽ സിനിമയ്ക്ക് എതിരെ സൈബർ ആക്രമണം നടത്തിയതെന്നാണ് സന്ദീപ് സേനന്റെ പരാതിയിൽ പറയുന്നത്. വിലായത്ത് ബുദ്ധയിലെ നായക നടനായ പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ അജണ്ടയുടെ വക്താവാണെന്നും ഇക്കാരണത്താൽ ചിത്രത്തെ ജനം തഴഞ്ഞെന്നും യു ട്യൂബ് ചാനൽ പ്രചരിപ്പിച്ചു.
അഞ്ച് വർഷത്തോളമായി സിനിമയ്ക്കുവേണ്ടി 40 കോടിയോളം രൂപ മുടക്കിയ നിർമാതാവെന്ന നിലയിൽ വലിയ സാമ്പത്തിക നഷ്ടമാണ് വ്യാജ റിവ്യൂകളുടെയും സൈബർ ആക്രമണങ്ങളുടെയും പേരിൽ തനിക്ക് നേരിടേണ്ടി വരുന്നതെന്ന് സന്ദീപ് സേനൻ പരാതിയിൽ പറയുന്നു.
advertisement
ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ്‌ സേനൻ നിർമിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. മികച്ച പ്രതികരണമാണ് വിലായത്ത് ബുദ്ധ കണ്ടവര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സൂപ്പർ‌ പെര്‍ഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഷമ്മി തിലകനും മികച്ച് നില്‍ക്കുന്നു.
ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
advertisement
ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നന്നത്. പ്രിയംവദ കൃഷ്‍ണയാണ് ചിത്രത്തിലെ നായിക.
Summary: Producer Sandeep Senan has filed a complaint against the YouTube channel 'First Report Online' over the cyber attack directed against the Prithviraj-starrer film 'Vilayath Budha'. The complaint, filed at the Ernakulam City Cyber Police Station, alleges that the YouTube channel engaged in a communal and political hate campaign targeting the movie.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'വിലായത്ത് ബുദ്ധ’യ്ക്കെതിരെ സൈബര്‍ ആക്രമണം; യുട്യൂബ് ചാനലിനെതിരെ നിർമാതാവിന്റെ പരാതി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement