Death | സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണു; 16കാരന് ദാരുണാന്ത്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഷാര്‍ജ: സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണ് 16കാരന് ദാരുണാന്ത്യം. ഷാര്‍ജയിലെ അല്‍ഷോല പ്രൈവറ്റ് സ്‌കൂളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിയായ അബ്ദുല്ല ഹസന്‍ കമല്‍ ആണ് മരിച്ചത്. ഏഴ് നിലകളുള്ള കാര്‍ പാര്‍ക്കിങ്ങിന്റെ മുകളിലത്തെ നിലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ഈജിപ്ഷ്യന്‍ കുടുംബത്തിലെ അംഗമാണ് അബ്ദുല്ല. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പൊലീസ് ഓപ്പറേഷന്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി സംഘം സംഭവസ്ഥലത്തെത്തിയിരുന്നു. ഗുരുതര പരിക്കുകളോടെ 16കാരനെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Death |ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്.
advertisement
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര - പാലാപറമ്പ് റോഡില്‍ ലക്ഷം വീട് കോളനിക്ക് സമീപത്ത് വച്ച് അനീഷ് സഞ്ചരിച്ച ബൈക്കിന് തീ പിടിച്ചത്.
തീ ശരീരത്തിലേക്ക് ആളിപ്പടരുന്നതിനിടയില്‍ യുവാവ് നിര്‍മാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തൊഴിലാളികള്‍ തീകെടുത്തിയ ശേഷം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയാണുണ്ടായത്. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
advertisement
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ അനീഷിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
കൂത്തുപറമ്പ് പോലീസ് ഇന്നലെ തന്നെ സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ശ്രീജ സഞ്ചീവിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക്ക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധന ഫലം വന്ന ശേഷം മാത്രമെ തീപിടിത്തം എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകുവെന്ന് പോലീസ് പറഞ്ഞു.
Location :
First Published :
February 19, 2022 8:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Death | സ്‌കേറ്റിങ്ങിനിടെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് വീണു; 16കാരന് ദാരുണാന്ത്യം