ദുബായ് ഗ്ലോബല്‍ വില്ലേജ്: വിഐപി പാക്കേജുകളും ഡിസ്‌കൗണ്ടുകളും ; 29-ാം സീസൺ അടുത്തമാസം
- Published by:Nandu Krishnan
- trending desk
Last Updated:
മൂന്ന് ഘട്ടങ്ങളായാണ് ഈ സീസണിലേക്കുള്ള പാക്കുകളുടെ വില്‍പ്പന നടക്കുന്നത്. വിഐപി പാക്കേജുകളില്‍ ഒരു സ്‌പെഷ്യല്‍ സര്‍പ്രൈസും ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിലേക്കുള്ള വിഐപി പാക്കേജുകള്‍ അവതരിപ്പിച്ചു. എല്ലാ വര്‍ഷവുമുള്ള ഓഫറുകള്‍ക്ക് പുറമെയുള്ള പുതിയ മെഗാ വിഐപി പാക്കുകളാണ് ഈ വര്‍ഷത്തെ പ്രത്യേകത. ഇതാദ്യമായണ് മെഗാ വിഐപി പാക്കുകള്‍ ദുബായ് ഗ്ലോബൽ വില്ലേജ് അധികൃതര്‍ അവതരിപ്പിക്കുന്നത്. മെഗാ ഗോള്‍ഡ്, മെഗാ സില്‍വര്‍ വിഐപി പാക്കേജുകളില്‍ ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് അള്‍ട്ടിമേറ്റ് പ്ലാറ്റിനം ആന്വല്‍ പാസും ഉള്‍പ്പെടുന്നു. ഇത് പ്രകാരം പുതിയ റിയല്‍ മാഡ്രിഡ് വേള്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ തീം പാര്‍ക്കുകളിലേക്കും പരിധികളില്ലാതെ പ്രവേശനം സാധ്യമാകും. ദ ഗ്രീന്‍ പ്ലാനെറ്റ് ദുബായ്, റോക്‌സി സിനിമാസ് എന്നിവയിലേക്കുള്ള ടിക്കറ്റുകളും ലാപിത ഹോട്ടല്‍, ലിഗോലാന്‍ഡ് ഹോട്ടല്‍ എന്നിവടങ്ങളില്‍ പ്രത്യേക ഡിസ്‌കൗണ്ടുകളും ഈ പാക്കുകളില്‍ ലഭ്യമാകും.
ഗ്ലോബല്‍ വില്ലേജ് വിഐപി പാക്കേജുകൾ
ഡയമണ്ട് പാക്ക്- 7350 ദിര്‍ഹം(ഏകദേശം 1.62 ലക്ഷം രൂപ)
പ്ലാറ്റിനം പാക്ക്-3100 ദിര്‍ഹം(ഏകദേശം 68,665 രൂപ)
ഗോള്‍ഡ് പാക്ക്-2350 ദിര്‍ഹം(ഏകദേശം 52002 രൂപ)
സില്‍വര്‍ പാക്ക്-1750 ദിര്‍ഹം(ഏകദേശം 38,762 രൂപ)
മൂന്ന് ഘട്ടങ്ങളായാണ് ഈ സീസണിലേക്കുള്ള പാക്കുകളുടെ വില്‍പ്പന നടക്കുന്നത്. മെഗാ വിഐപി പാക്കേജുകളുടെ വില്‍പ്പന സെപ്റ്റംബര്‍ 21 ശനിയാഴ്ച ആരംഭിക്കും. എല്ലാ വിഭാഗങ്ങളിലേക്കുമുള്ള പ്രീ ബുക്കിംഗ് സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച തുടങ്ങും. അവസാന ഘട്ടത്തിൽ വിഐപി പാക്കേജുകളുടെ പൊതു വില്‍പ്പന സെപ്റ്റംബര്‍ 28നും തുടക്കം കുറിക്കും.
advertisement
ഇത് വാങ്ങുന്നവര്‍ക്ക് സാധുവായ ഒരു എമിറേറ്റ്‌സ് ഐഡി ഉണ്ടായിരിക്കണം. 18 വയസ്സാണ് കുറഞ്ഞ പ്രായപരിധി. വിര്‍ജിന്‍ മെഗാസ്റ്റോര്‍ ടിക്കറ്റ്‌സ് വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമെ പാക്കേജുകൾ വാങ്ങാന്‍ കഴിയു.
വിഐപി പാക്കേജുകളില്‍ ഒരു സ്‌പെഷ്യല്‍ സര്‍പ്രൈസ് ഗ്ലോബല്‍ വില്ലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 29,000 ദിര്‍ഹത്തിന്റെ(ഏകദേശം 6.41 ലക്ഷം രൂപ) ചെക്ക് കൈമാറും.
Location :
New Delhi,Delhi
First Published :
September 13, 2024 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
ദുബായ് ഗ്ലോബല്‍ വില്ലേജ്: വിഐപി പാക്കേജുകളും ഡിസ്‌കൗണ്ടുകളും ; 29-ാം സീസൺ അടുത്തമാസം