എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ കൂട്ടപിരിച്ചുവിടലോ ? വാർത്തകൾ നിഷേധിച്ച് അധികൃതർ
- Published by:user_49
- news18india
Last Updated:
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഒഴിവാക്കുന്നുവെന്ന തരത്തില്‍ വാർത്ത വന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം
ദുബായ്: എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് ഒരു പ്രഖ്യാപനവും ഇതുവരെ നടത്തിയിട്ടില്ലെന്ന് അധികൃതര്‍. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി 30,000 പേരെ ഒഴിവാക്കുന്നുവെന്ന തരത്തില്‍ മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. അത്തരത്തിലുള്ള ഏന്തെങ്കിലും തീരുമാനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം [NEWS]രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]COVID 19| ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്; 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ [NEWS]
എന്നാൽ ഉത്തരവാദിത്തമുള്ള ഏതൊരു ബിസിനസ്സും ചെയ്യുന്നതുപോലെ, ചെലവ് സംബന്ധിച്ച സമഗ്രമായ അവലോകനം നടത്താന്‍ ഞങ്ങളുടെ എക്സിക്യൂട്ടീവ് ടീം എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ ഘട്ടത്തില്‍ പടിപടിയായി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കമ്പനി അറിയിച്ചു.
Location :
First Published :
May 18, 2020 6:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ കൂട്ടപിരിച്ചുവിടലോ ? വാർത്തകൾ നിഷേധിച്ച് അധികൃതർ