പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ സംരംഭകരാകാം? NORKA-KFC നൽകുന്ന വായ്പ ലഭിക്കാൻ ചെയ്യേണ്ടത്
- Published by:user_49
- news18-malayalam
Last Updated:
നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ചേർന്നാണ് പ്രവാസികൾക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ അവസരമൊരുക്കുന്നു. നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും ചേർന്നാണ് പ്രവാസികൾക്കായി സംയുക്ത വായ്പ്പാ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് എൻറ്റർപ്രണർഷിപ് ഡെവലപ്പ്മെൻറ് പ്രോഗ്രാം(C.M.E.D.P)പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്കയുടെ എൻ.ഡി.പ്രേം വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വരെ ഇതു പ്രകാരം വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡിയും(പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ 4 വർഷം 3% പലിശ ഇളവും ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ 3 ശതമാനം വീതം നോർക്ക, കെ.എഫ് .സി സബ്സിഡി ഉള്ളതിനാൽ ഉപഭോക്താവിന് 4 ശതമാനം പലിശ അടച്ചാൽ മതിയാകും.
advertisement
സർവീസ് സെക്ടറുകളിൽ ഉൾപെട്ട വർക്ക്ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെൻറ്സ്/ഹോട്ടൽ, ഹോം സ്റ്റേ/ലോഡ്ജിഗ് ,ക്ലിനിക് /ഡെന്റൽ ക്ലിനിക്, ജിം, സ്പോർട്സ് ടർഫ്, ലാൻട്രീ സർവീസ് എന്നിവയും ഐടി /ഐടിഇഎസും, നിർമാണ വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്ലോർ മിൽസ്/ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ/സ്പൈസസ്, ചപ്പാത്തി നിർമാണം, വസ്ത്ര നിർമ്മാണം എന്നീ മേഖലകളിലാണ് വായ്പ അനുവദിക്കുന്നത്.
അപേക്ഷ www.norkaroots.org ൽ സമർപ്പിക്കാം. വിശദവിവരം ടോൾഫ്രീ നമ്പറുകളായ (1800 -425 -3939 (ഇന്ത്യയിൽ നിന്നും), 00 91 88 02 012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം ), 18 00 -425 -8590 (കെ.എ ഫ് .സി) ലഭിക്കും.
Location :
First Published :
September 17, 2020 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ സംരംഭകരാകാം? NORKA-KFC നൽകുന്ന വായ്പ ലഭിക്കാൻ ചെയ്യേണ്ടത്