INDIA-UAE SUMMIT | ഇന്ത്യ-യു.എ.ഇ വെര്‍ച്വല്‍ ഉച്ചകോടി നാളെ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും
- Published by:Arun krishna
- news18-malayalam
Last Updated:
കരാര്‍ ഒപ്പുവെക്കുന്നതിലൂടെ സാമ്പത്തിക സഹകരണത്തിന്‍റെ ഒരു പുതിയ യുഗം പിറക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര-നിക്ഷേപ രംഗത്ത് വലിയ വഴികള്‍ തുറക്കുമെന്നും യു.എ.ഇ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയും യു.എ.ഇയും സംയുക്തമായി പങ്കെടുക്കുന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനും ഉച്ചകോടിയില്‍ പങ്കെടുക്കും.
ഉച്ചകോടിയില്‍ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. കരാര്‍ ഒപ്പുവെക്കുന്നതിലൂടെ സാമ്പത്തിക സഹകരണത്തിന്‍റെ ഒരു പുതിയ യുഗം പിറക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര-നിക്ഷേപ രംഗത്ത് വലിയ വഴികള്‍ തുറക്കുമെന്നും യു.എ.ഇ വാര്‍ത്ത ഏജന്‍സി WAM റിപ്പോര്‍ട്ട് ചെയ്തു.
സമഗ്ര സാമ്പത്തിക കരാറിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇരുരാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് കരാറിന്‍റെ കരട് രേഖയ്ക്ക് ഡിസംബറില്‍ രണ്ട് രാജ്യങ്ങളും അംഗീകാരം നല്‍കി. യുഎഇയുമായുള്ള സാമ്പത്തിക കരാറിന് സംബന്ധിച്ച പല സുപ്രധാന പ്രഖ്യാപനങ്ങളും ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര വ്യവസായകാര്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു.
advertisement
കഴിഞ്ഞ 8 വര്‍ഷമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയായ യുഎഇയിൽനിന്ന് കരാറിലൂടെ ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപ പദ്ധതികൾ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 1985-ൽ ഉഭയകക്ഷി വ്യാപാരം 180 മില്യൺ ഡോളറായിരുന്നു (എണ്ണ ഇതര) 2020-2021 സാമ്പത്തിക വർഷത്തിൽ തുക 43 ബില്യൺ ഡോളറിന് മുകളിലെത്തി. 2 രാജ്യങ്ങൾ തമ്മിലുള്ള മൊത്തം വിദേശ വ്യാപാരം ഏകദേശം 60 ബില്യൺ ഡോളറാണ്.
K-Rail പദ്ധതിക്ക് യുഎഇ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷ; യുഎഇയും കേരളവും തമ്മിൽ ഹൃദയബന്ധം: പിണറായി
advertisement
ദുബായ് (Dubai): യുഎഇയും കേരളവും തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). "കേരള-യു.എ.ഇ ബന്ധം (Kerala-UAE relations) ഔപചാരികമായ ഒന്നല്ല. അത് വളരെ അടുത്ത ഹൃദയബന്ധമാണ്. കേരളത്തിനും കേരളീയർക്കും അവരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഇവിടെ കണ്ടുമുട്ടിയ യുഎഇയിലെ എല്ലാ ഉന്നത ഭരണകർത്താക്കളും എന്നോട് പറഞ്ഞു. ഒന്നൊഴിയാതെ എല്ലാ ഭരണകർത്താക്കളും ഹൃദയ സ്പർശിയായ ഈ അഭിപ്രായം പറഞ്ഞു എന്നതാണ് ശ്രദ്ധേയം," യുഎഇയിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പിണറായി പറഞ്ഞു.
advertisement
എമിറാത്തി ഭരണാധികാരികളുമായി നടത്തിയ തുറന്ന സൗഹാർദപരമായ കൂടിക്കാഴ്ചകൾ ആഴത്തിലുള്ള ആ ബന്ധം ഊട്ടിയുറപ്പിച്ചതായി എമിറേറ്റ്സ് വാർത്താ ഏജൻസി WAM-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പിണറായി വിജയൻ പറഞ്ഞു.
"കേരളത്തിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുമെന്ന് യുഎഇ വാഗ്ദാനം ചെയ്തു. എല്ലാത്തിനുമുപരി, സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോഴെല്ലാം, പ്രത്യേകിച്ച് 2018 ലും 2019 ലും വിനാശകരമായ വെള്ളപ്പൊക്കം ഉണ്ടായപ്പോഴും അവർ കേരളത്തോടുള്ള സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയായ കെ-റെയിൽ (K-Rail) എന്ന പ്രധാന പദ്ധതിക്ക് യുഎഇ സർക്കാരിൽ നിന്ന് തന്റെ സർക്കാരിന് പിന്തുണ ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നു. "COVID-19 വാക്സിൻ നിർമ്മാണവും ആരംഭിക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതിയിൽ യുഎഇയുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു."
advertisement
സ്റ്റാർട്ടപ്പുകളിൽ യുഎഇയുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഉടൻ സന്ദർശിക്കും. "യുഎഇ ഈ മേഖലയിൽ മുൻനിരയിലുള്ളതിനാൽ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വലിയ സഹകരണ സാധ്യതകളുണ്ട്."
Location :
First Published :
February 17, 2022 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
INDIA-UAE SUMMIT | ഇന്ത്യ-യു.എ.ഇ വെര്‍ച്വല്‍ ഉച്ചകോടി നാളെ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും