കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിക്കെതിരെ വിമര്‍ശനവുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി . ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പാകിസ്ഥാന്‍ ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ശശി തരൂര്‍ പങ്കുവെച്ചെന്ന് ആരോപിച്ചാണ് എംബസിയുടെ വിമര്‍ശനം. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന പേരില്‍ ഇസ്ലാമാബാദ് ആദരിച്ച വ്യക്തിയുടെ ഇന്ത്യാ വിരുദ്ധ ഉള്ളടക്കമുള്ള ട്വീറ്റ് ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തെന്ന് ആരോപിച്ചാണ് എംബസി രംഗത്തെത്തിയത്.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാകിസ്ഥാന്‍ പുരസ്‌കാരമായ അംബാഡര്‍ ഓഫ് പീസ് ലഭിച്ച പാകിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ഇന്ത്യന്‍ പാര്‍ലമെന്‍റിലെ ആരാധ്യനായ അംഗം റീട്വീറ്റ് ചെയ്ത് കാണുന്നത് സങ്കടകരമാണെന്നും ഇത്തരം ഇന്ത്യാ വിരുദ്ധ ഘടകങ്ങള്‍ നമ്മള്‍ പ്രോത്സാഹിപ്പിക്കരുതെന്നും കുവൈത്തിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.
Sad to see an Hon’ble Member of Indian Parliament retweeting an anti-India tweet by a Pakistani agent who was recipient of a Pakistani Award ‘Ambassador of Peace’ for his anti-India activities. We should not encourage such anti-India elements. https://t.co/e43MAmc50j pic.twitter.com/v3hoL582tL
— India in Kuwait (@indembkwt) February 18, 2022
ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ ഏതെങ്കിലും അംഗങ്ങള്‍ കുവൈത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തരമായി വിലക്കണമെന്ന് ഒരു കൂട്ടം കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍, കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്. 'മജ്ബല്‍ അല്‍ ശരീക' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റണിത്. മുസ്ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ നോക്കി നില്‍ക്കാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.
Domestic actions have international repercussions. I hear from friends across the Gulf of their dismay at rising Islamophobia in India &the PM’s unwillingness to condemn it, let alone act decisively against it. “We like India.But don’t make it so hard for us to be your friends”. https://t.co/Bj9es8fbfS
— Shashi Tharoor (@ShashiTharoor) February 18, 2022
'ആഭ്യന്തര പ്രവൃത്തികൾക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇന്ത്യയിൽ ഇസ്ലാമോഫോബിയ വർധിച്ചുവരുകയാണ്. അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാൻ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗൾഫ് മേഖലയിൽ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളിൽ നിന്ന് എനിക്ക് കേൾക്കാൻ കഴിഞ്ഞു.
'ഇന്ത്യയെ ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്' എന്നാണവർ പറയുന്നതെന്ന് - തരൂർ ട്വീറ്റ് ചെയ്തിരുന്നു. ശശി തരൂരിന്‍റെ ഈ പ്രവര്‍ത്തിയില്‍ പ്രതിഷേധിച്ചാണ് കുവൈറ്റ് ഇന്ത്യന്‍ എംബസി രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.