advertisement

Kerala Weather Update| 'മോൻതാ' തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Last Updated:

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദം സ്ഥിതി ചെയ്യുന്നു

News18
News18
തിരുവനന്തപുരം: മാൻതാ' ചുഴലികാറ്റ് (Cyclonic Storm) തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് (ഒക്ടോബർ 28) വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനടക്കു സമീപം, തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്ര ന്യുനമർദ്ദം (Depression) സ്ഥിതി ചെയ്യുന്നു . ഇത് അടുത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഇന്നും നാളെയും (ഒക്ടോബർ 28 ,29) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
advertisement
28/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
29/10/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update| 'മോൻതാ' തീവ്ര ചുഴലിക്കാറ്റായി ബം​ഗാൾ ഉൾക്കടലിൽ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Next Article
advertisement
ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
ഭാര്യ പീഡിപ്പിക്കുന്നു; അശ്ലീല വീഡിയോ കണ്ട് സുഹൃത്തിനൊപ്പം ബന്ധത്തിന് നിർബന്ധിക്കുന്നു; പരാതിയുമായി ഭർത്താവ്
  • ബെംഗളൂരു സ്വദേശി ഭാര്യയും ബന്ധുക്കളും ലൈംഗിക പീഡനം, വഞ്ചന, സാമ്പത്തിക ചതിയുമായി പരാതി നൽകി

  • അശ്ലീല വീഡിയോകൾ അയച്ച് അതുപോലെ ചെയ്യാൻ നിർബന്ധം, സുഹൃത്തിനൊപ്പം ബന്ധം പ്രേരിപ്പിച്ചതും ആരോപണം

  • ഭാര്യയുടെ പക്കലിൽ സ്വർണാഭരണങ്ങൾ, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, വിവാഹ ചിത്രങ്ങൾ നശിപ്പിച്ചതും ആരോപിച്ചു

View All
advertisement