കുവൈത്ത് : നാട്ടിലേക്ക് വരാനിരിക്കെ പ്രവാസി മലയാളി കുവൈറ്റില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ഏനമാവ് റെഗുലേറ്ററിന് സമീപം പണിക്കവീട്ടില്‍ അബ്‍ദുല്‍ കലാം (61) ആണ് മരിച്ചത്. 15 വര്‍ഷമായി കുവൈറ്റിലെ മുസ്‍തഫ കരാമ കമ്പനിയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഇന്നലെ നാട്ടിലേക്ക് വരാന്‍ ടിക്കറ്റെടുത്തിരുന്നു.
നാട്ടിലേക്ക് യാത്ര തിരിക്കേണ്ടതിന്റെ തലേ ദിവസമാണ് അബ്‍ദുല്‍ കലാം കുഴഞ്ഞു വീണത്. തുടര്‍ന്ന് കുവൈറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. ഭാര്യ - ഷംസിയ. മകള്‍ - ആയിഷ.
ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് നീക്കി; സൗദി പൗരന്മാര്ക്ക് നാല് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
റിയാദ്: കോവിഡിനെ തുടർന്ന് പൗരന്മാര്ക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കിൽ ഇളവ് നൽകി സൗദി അറേബ്യ. വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന 16 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ ഉള്‍പ്പെടെ നാല് രാജ്യങ്ങളെ ഒഴിവാക്കിയതായാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇന്ന് അറിയിച്ചത്. എത്യോപ്യ, തുര്‍ക്കി, വിയറ്റ്നാം എന്നിവയാണ് യാത്രാവിലക്കില്‍ നിന്ന് ഒഴിവാക്കിയ മറ്റ് മൂന്ന് രാജ്യങ്ങള്‍. വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യം വിശകലനം ചെയ്ത് സൗദി ആരോഗ്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യാത്രാവിലക്കിൽ ഇളവ് നൽകിയത്.
അതേസമയം ഇന്തോനേഷ്യ, ലബനന്, യമന്‍, സിറിയ, ഇറാന്, സൊമാലിയ, അഫ്ഗാനിസ്താന്, വെനസ്വേല, അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് നിലവില്‍ സൗദി പൗരന്മാര് യാത്ര നടത്താന്‍ പാടില്ലാത്തവ. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്ക് യാത്ര നിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള യാത്രാവിലക്ക് പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ ഇന്നത്തോടെ ഈ യാത്രാവിലക്കും നീക്കം ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.