'യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; നഷ്ടപ്പെട്ട ഒമ്പതര വർഷം തിരിച്ചുപിടിക്കണം'; കെ എം ഷാജി
- Published by:Rajesh V
- news18-malayalam
Last Updated:
നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും കെ എം ഷാജി
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ലീഗ് നേതാവിന്റെ പരാമര്‍ശം. എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്നും കെ എം ഷാജി ദുബായില്‍ പറഞ്ഞു.
ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്‌സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്‌മെന്റിന് കിട്ടി? ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല. നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനാകണമെന്നും കെ എം ഷാജി പറഞ്ഞു.
Summary: K.M. Shaji, State Secretary of Muslim League, stated that the UDF (United Democratic Front) should capture power for the benefit of the Muslim community. The League leader made this remark at an event organized by the KMCC (Kerala Muslim Cultural Centre) Dubai unit. He asserted that the goal should not be to increase the number of MLAs and Ministers, but rather to acquire schools and colleges for the community. K.M. Shaji further added in Dubai that the community must recoup the benefits of the nine and a half years that were lost.
Location :
New Delhi,New Delhi,Delhi
First Published :
October 07, 2025 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
'യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം; നഷ്ടപ്പെട്ട ഒമ്പതര വർഷം തിരിച്ചുപിടിക്കണം'; കെ എം ഷാജി