UAE - Kerala Relationship | യുഎഇയും കേരളവും തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമെന്ന് മുഖ്യമന്ത്രി

Last Updated:

യുഎഇ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ വികസനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഈ രാജ്യത്തിന്റെ യാത്രയുടെ ഭാഗമായിരുന്നു കേരളീയർ എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

കേരളവും (Kerala) യുഎഇയും (UAE) തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി (Chief Minister) പിണറായി വിജയൻ (Pinarayi Vijayan) എമിറേറ്റ്സ് വാർത്താ ഏജൻസിയോട് (WAM) പറഞ്ഞു. "കേരളവും യുഎഇയും തമ്മലുള്ളത് വെറും ഔപചാരികമായ ബന്ധം അല്ല. അത് വളരെ അടുത്ത ഹൃദയബന്ധമാണ്. കേരളത്തിനും കേരളീയർക്കും തങ്ങളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഞാൻ ഇവിടെ കണ്ടുമുട്ടിയ യുഎഇയിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും എന്നോട് പറഞ്ഞു. ഹൃദയത്തെ ഏറെ സ്പർശിച്ച ഈ വാക്കുകൾ ഒരു ഉദ്യോ​ഗസ്ഥനിൽ നിന്നല്ല മറിച്ച് എല്ലാവരിൽ നിന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞു" മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയതാണ് മുഖ്യമന്ത്രി.
കൂടിക്കാഴ്ചകളിൽ എമിറേറ്റി ഉദ്യോഗസ്ഥർ (Emirati officials) നടത്തിയ തുറന്നതും സൗഹാർദ്ദപരവുമായ സംഭാഷണങ്ങൾ ആഴത്തിലുള്ള ബന്ധം ഊട്ടി ഉറപ്പിച്ചതായി വ്യാഴാഴ്ച ദുബായിൽ എമിറേറ്റ്സ് വാർത്താ ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
"കേരളത്തിലെ വികസന പദ്ധതികളെ പിന്തുണയ്ക്കുമെന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാത്തിനുമുപരി, സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോഴെല്ലാം, അവർ കേരളത്തോടുള്ള സ്‌നേഹവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് 2018 ലും 2019 ലും അതീവനാശം വിതച്ച വെള്ളപ്പൊക്കം ഉണ്ടായപ്പോൾ" അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തുകൊണ്ടാണ് യുഎഇയിൽ ഇത്രയധികം മലയാളികൾ?
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം മൂന്ന് ദശലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരാണ്. ഇന്ത്യൻ ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് ഇവരിൽ പത്തുലക്ഷത്തിലധികം പേർ കേരളീയരാണ്.
advertisement
”വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ബുധനാഴ്ച കാണാൻ സാധിച്ചത് എനിക്ക് ലഭിച്ച ബഹുമതിയായി കരുതുന്നു. എന്തുകൊണ്ടാണ് ഇത്രയധികം മലയാളികൾ യുഎഇയെ, പ്രത്യേകിച്ച് ദുബായിയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കിയതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. കേരളീയർ ഈ രാജ്യത്തെ വളരെയധികം സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവർ ഇവിടെ വളരെയധികം സ്നേഹിക്കപ്പെടുന്നുണ്ട് ആ സ്നേ​ഹം അവർ തിരിച്ച് തരികയും ചെയ്യുന്നു ” പിണറായി വിജയൻ പറഞ്ഞു.
advertisement
ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ എച്ച് എച്ച് ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും മറ്റ് എമിറേറ്റ്സ് ഉദ്യോഗസ്ഥരുടെയും ഇന്ത്യൻ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ എക്സ്പോ 2020 ദുബായ് വേദിയിലാണ് ഷെയ്ഖ് മുഹമ്മദ് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.
"പ്രോട്ടോക്കോൾ അനുസരിച്ചാണ് ഷെയ്ഖ് മുഹമ്മദ് രാഷ്ട്രത്തലവന്മാരെയും ഗവൺമെന്റ് തലവന്മാരെയും കാണുന്നത്. എന്നിട്ടും, ഇന്ത്യയിലെ ഒരു സംസ്ഥാന സർക്കാരിന്റെ തലവനായ എന്നെ കാണാൻ അദ്ദേഹം തയ്യാറായി, അത് കേരളത്തോടും കേരളീയരോടുമുള്ള അദ്ദേഹത്തിന്റെ പ്രത്യേക പരിഗണനയാണ് പ്രകടമാക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വിശാലമനസ്കതയും ഒരു നേതാവെന്ന നിലയിലുള്ള മഹാമനസ്കതയും ആണ് തുറന്നു കാട്ടുന്നത് ”മുഖ്യമന്ത്രി പറഞ്ഞു.
advertisement
യുഎഇയിൽ ഇന്ത്യക്കാർക്ക് മികച്ച സംരക്ഷണം
യുഎഇ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ വികസനത്തിലേക്കും പുരോഗതിയിലേക്കുമുള്ള ഈ രാജ്യത്തിന്റെ യാത്രയുടെ ഭാഗമായിരുന്നു കേരളീയർ എന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. "ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദും മറ്റ് ഉന്നത നേതാക്കളും ഈ സംഭാവനകളെ അംഗീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്" അദ്ദേഹം പറഞ്ഞു. " സുരക്ഷിതത്വത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥലമാണ് യുഎഇ എന്ന് ഇന്ത്യക്കാരോട് ചോദിച്ചാൽ അവർ പറയും, ആ ധാരണ മാറ്റാൻ ഒന്നിനും കഴിയില്ല"
advertisement
"ഒരു രാജ്യത്തെ ആരംഭം മുതൽ വികസിത രാജ്യമാക്കി മാറ്റാമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് യുഎഇയെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതി ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തിനും യുഎഇയുടെ പുസ്തകത്തിൽ നിന്ന് ഒരു ഏട് തിരഞ്ഞെടുക്കാം" അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്പോയിലെ കേരള വീക്ക്
വെള്ളിയാഴ്ച വൈകിട്ട് എക്‌സ്‌പോ 2020 ദുബായിലെ ഇന്ത്യൻ പവലിയനിൽ മുഖ്യമന്ത്രി കേരള വീക്ക് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ സംസ്‌കാരം, പൈതൃകം, അതുല്യമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിലേക്ക് കേരളത്തിന് എത്തിച്ചേരാനുള്ള ഒരു ജാലകം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
യുഎഇ-ഇന്ത്യ സിഇപിഎ
യുഎഇയും ഇന്ത്യയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്തം (സിഇപിഎ) കേരളത്തിനും കേരളീയർക്കും ഗുണം ചെയ്യുമെന്ന് പിണറായി വിജയൻ പറഞ്ഞു. "സിഇപിഎ പോലുള്ള സുപ്രധാന കരാറുകളിലൂടെ ഇന്ത്യ-യുഎഇ ബന്ധം പുതിയ ഉയരങ്ങളിലേക്ക് പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇത്തരം ശ്രമങ്ങൾക്ക് കേരളം എപ്പോഴും സംഭാവന നൽകും" അദ്ദേഹം പറഞ്ഞു.
റെയിൽവേയിലും സ്റ്റാർട്ടപ്പുകളിലും സഹകരണം
കേരളത്തിലെ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയായ കെ-റെയിൽ എന്ന സുപ്രധാന പദ്ധതി നടപ്പിലാക്കുന്നതിന് കേരള സർക്കാരിന് യുഎഇ സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. "കൊവിഡ് 19 വാക്സിൻ നിർമ്മാണം ആരംഭിക്കാനുള്ള സംസ്ഥാനത്തിന്റെ പദ്ധതിയിലും യുഎഇയുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്" മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
സ്റ്റാർട്ടപ്പുകളിൽ യുഎഇയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഉടൻ സന്ദർശനം നടത്തും. "ഈ മേഖലയിൽ യുഎഇ നേതൃസ്ഥാനത്ത് ഉള്ളതിനാൽ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ സഹകരണത്തിനുളള സാധ്യതകൾ വളരെ ഏറെ ആണ്"
ദുബായ് കിരീടാവകാശിയായ എച്ച്എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുഎഇയിലെ സഹിഷ്ണുത, സഹവർത്തിത്വകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മസ്‌റൂയി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE - Kerala Relationship | യുഎഇയും കേരളവും തമ്മിൽ വളരെ അടുത്ത ഹൃദയബന്ധമെന്ന് മുഖ്യമന്ത്രി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement