സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ

Last Updated:

ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക.

News18 Malayalam
News18 Malayalam
റിയാദ്: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ സ്വമേധയാ പുതുക്കി നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്.
ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക. രേഖകൾ പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നാഷണൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് രേഖകളുടെ പുതുക്കൽ സ്വമേധേയാ പൂർത്തിയാക്കും.
advertisement
കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലവിലുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഇത്തരം രേഖകളുടെ കാലാവധി ജൂൺ രണ്ട് വരെ പുതുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് സൽമാൻ രാജാവിന്റെ ഉത്തരവ് വന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി ലഭിച്ചിരുന്നില്ല.
advertisement
ജൂലൈ അവസാനം വരെ നീട്ടുമെന്ന പുതിയ പ്രഖ്യാപനം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായിരിക്കുകയാണ്. നേരത്തെ കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്തും രേഖകൾ ഇങ്ങനെ പുതുക്കി നൽകിയിരുന്നു.
English Summary: The validity of iqamas (residency permits), exit and re-entry visas, as well as visit visas of expatriates, who are currently stranded in the countries facing travel ban, will be extended until July 31, 2021 free of cost, the Saudi Press Agency reported on Tuesday. The free extension of the validity period of iqamas and visas granted by the finance minister at the directives of Custodian of the Two Holy Mosques King Salman is part of the continuous efforts taken by the government to ensure the safety of citizens and residents and to mitigate its economic and financial impacts on them.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement