നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • gulf
  • »
  • BREAKING | മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ

  BREAKING | മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ

  ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാമൂഹിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കുക എന്നി നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  സൗദി അറേബ്യ

  സൗദി അറേബ്യ

  • News18
  • Last Updated :
  • Share this:
   റിയാദ്: ഈദ്-ഉൽ-ഫിത്വർ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ. മെയ് 23 മുതൽ 27 വരെ (റമദാൻ 30 മുതൽ ശവ്വാൽ നാലുവരെ) രാജ്യത്ത് 24 മണിക്കൂർ നിരോധനാജ്ഞയും സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ഇത് ബാധകമായിരിക്കും.

   ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാമൂഹിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കുക എന്നി നിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

       രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു മണിവരെ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും കർഫ്യൂവിൽ ഭാഗികമായ ഇളവ് ഉണ്ടായിരിക്കും. എന്നാൽ, മക്ക നഗരത്തിൽ ഇത് ബാധകമായിരിക്കില്ല.

   മക്കയിലേക്ക് പ്രവേശിക്കുന്നതിനും മക്കയിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് പോകുന്നതിനുമുള്ള നിരോധനം തുടരും.

   First published: