ദുബായ് : വാഹനാപകടത്തിൽ മൂന്ന് മരണം. ദുബായ്-അൽ ഐൻ റോഡിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. അൽഐന്‍ പോകുന്ന വഴിയിൽ അൽ-ലിസാലി ബ്രിഡ്‍ജിലുണ്ടായ അപകടത്തിൽ ദമ്പതികളും ഭർതൃസഹോദരിയുമാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
റോഡിന്റെ മധ്യഭാഗത്ത് നിർത്തിയിട്ടിരുന്നു ടൊയോട്ട യാരിസിലേക്ക് നിസാൻ പട്രോൾ ഇടിച്ചു കയറിയാണ് അപകടം. ശനിയാഴ്ച രാത്രി 8.45ഓടെയായിരുന്നു സംഭവം. ഒരു ചെറിയ അപകടത്തെ തുടർന്ന് പാകിസ്ഥാന്‍ സ്വദേശി തന്റെ ടൊയേറ്റ കാർ റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനം അരികിലേക്ക് ഒതുക്കാൻ ഇയാൾ ശ്രമിച്ചതുമില്ല. ഇതിന്റെ പിറകിലേക്ക് അപകടത്തിൽപെട്ട കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദുബായ് പൊലീസ് നൽകുന്ന വിശദീകരണം.
അപകടം ഉണ്ടായപ്പോൾ റോഡിൽ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ടൊയോട്ട ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. അപകടത്തിൽ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.