ആദ്യമായി ദീർഘകാല വിസ അനുവദിച്ച് യു.എ.ഇ
Last Updated:
ആഗോള ശാസ്ത്ര ഹബ്ബായി യുഎഇയെ ഉയർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരവും പുതിയ നീക്കത്തിലൂടെ സാധ്യമാകും
ദുബായ് : ആദ്യമായി ദീർഘകാല വിസ അനുവദിച്ച് യുഎഇ. കഴിഞ്ഞ നവംബറിലാണ് വിദേശികൾക്ക് ദീർഘകാല വിസ അനുവദിക്കാനുള്ള നീക്കത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയത്. മുഹമ്മദ് ബിൻ റാഷിദ് മെഡൽ ഫോർ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷൻ ജേതാക്കളായ 20 പേർക്ക് ഇപ്പോൾ വിസ അനുവദിച്ചാണ് ഉത്തരവ് പ്രാബല്യത്തിലാക്കിയിരിക്കുന്നത്.
നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, ശാസ്ത്ര വൈജ്ഞാനികമേഖലകളിലെ ഗവേഷകർ എന്നിവർക്ക് ദീർഘകാലവിസ ലഭിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾകൂടി നൽകിക്കൊണ്ടാണ് തീരുമാനം പ്രാബല്യത്തിൽ വന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ്റിയമ്പതിലധികം ശാസ്ത്രജ്ഞർ പങ്കെടുത്ത മുഹമ്മദ് ബിൻ റാഷിദ് അക്കാദമി ഓഫ് സയന്റിസ്റ്റിന്റെ വാർഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
Also Read-വിസിറ്റിങ്ങിൽ എത്തുന്ന ഡോക്ടർമാർക്ക് ദുബായിൽ രണ്ടുവർഷം വിസയും പുതിയ ലൈസൻസും
സർഗാത്മകമായ കഴിവുകളും താത്പ്പര്യവും ഉള്ള ആളുകൾക്ക് അനുയോജ്യമായ വേദിയാക്കി രാജ്യത്തെ രൂപപ്പെടുത്തുക എന്ന യുഎഇ നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ് പുതിയ ഉത്തരവിലൂടെ നടപ്പിലായിരിക്കുന്നത്. ആഗോള ശാസ്ത്ര ഹബ്ബായി യുഎഇയെ ഉയർത്തുക എന്ന ലക്ഷ്യ സാക്ഷാത്കാരവും ഇതിലൂടെ നടപ്പിലാക്കുമെന്നും ദീര്‍ഘവിസ അനുവദിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തി യുഎഇ സ്റ്റേറ്റ് ഫോൾ അഡ്വാൻസ്ഡ് സ്റ്റഡീസ് വിഭാഗം മന്ത്രി സാറ ബിന്റ് യൂസഫ് അൽ അമീറി അറിയിച്ചു.
advertisement
2018 നവംബറിലാണ് ദീർഘകാല വിസ അനുവദിക്കാനുള്ള നിർദേശത്തിന് കാബിനറ്റ് അംഗീകാരം ലഭിക്കുന്നത്, നിക്ഷേപകര്‍ക്കും ശാസ്ത്ര, സാങ്കേതിക, ഗവേണഷ മേഖലകളിൽ കഴിവും പ്രാവീണ്യവും ഉള്ളവർക്കും പത്ത് വര്‍ഷം വരെ കാലാവധിയുള്ള വിസ നൽകുന്നതിനായിരുന്നു അംഗീകാരം.
Location :
First Published :
Jan 17, 2019 2:56 PM IST










