ഇന്റർഫേസ് /വാർത്ത /Gulf / 'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE

'രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാൻ പൊലീസ് അനുമതി വേണ്ട'; നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് UAE

News18

News18

മാളുകൾ അർധരാത്രി 12 മുതൽ രാത്രി 10 വരെ തുറക്കും. എന്നാൽ മൂന്ന് മുതൽ 12 വയസുവരെയുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും പ്രവേശിക്കരുത്.

  • Share this:

ദുബായ്:  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് യു.എ.ഇ. പൊലീസ് അനുമതി  ഇല്ലാതെ രാവിലെ 6 മുതൽ രാത്രി 10 വരെ പുറത്തിറങ്ങാം. 10നു ശേഷം പുറത്തിറങ്ങേണ്ടവർക്ക് പൊലീസിന്റെ പ്രത്യേക അനുമതി വാങ്ങണം. റമളാൻ പശ്ചാത്തലത്തിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്.

BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]

പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും  വേണം. ഇതു ലംഘിച്ചാൽ 1,000 ദിർഹമാണു പിഴ.

അത്യാവശ്യ ജോലികൾ ചെയ്യാനുണ്ടെങ്കിൽ ഓഫിസുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ  30 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പാടില്ല. മീറ്റിംഗുകൾ വേണ്ടി വന്നാൽ 5 പേരിൽ കൂടുതൽ പാടില്ല. ഓരോരുത്തരും 2 മീറ്റർ അകലം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

റമളാന്റെ  ഭാഗമായി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഞ്ചു പേരിൽ കൂടുതൽ ഒത്തുചേരരുത്. 60 വയസ്സിൽ കൂടുതലുള്ളവരെയോ രോഗികളെയോ സന്ദർശിക്കരുതെന്നും നിർദ്ദേശമുണ്ട്. വീടിനു പുറത്ത് അന്നദാനത്തിന് അനുമതിയില്ല. ഭക്ഷണ വിതരണം അംഗീകൃത സന്നദ്ധ സംഘടനകളുടെയും സർക്കാർ കാര്യാലയങ്ങളുടെയും മേൽനോട്ടത്തിൽ മാത്രമായിരിക്കണം.

അനുവദനീയ സമയത്ത് പരമാവധി 2 മണിക്കൂർ വരെ പുറത്തിറങ്ങി വ്യായാമം ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്. ഓടുന്നതിനും സൈക്ലിങ്ങിനും തടസമില്ല. വ്യായാമം ചെയ്യുമ്പോൾ 3 പേരിൽ കൂടുതൽ പാടില്ല. 2 മീറ്റർ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം.

മാളുകൾ അർധരാത്രി 12 മുതൽ രാത്രി 10 വരെ തുറക്കും. എന്നാൽ പ്രാർഥനാ മുറികൾ, സിനിമാ ഹാളുകൾ, ചേഞ്ചിങ് റൂമുകൾ, ദുബായ് ഫൗണ്ടെയിൻ പോലുള്ള വിനോദ കേന്ദ്രങ്ങൾ എന്നിവ അടഞ്ഞുകിടക്കും. മൂന്ന് മുതൽ 12 വയസുവരെയുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ളവരും മാളുകളിൽ പ്രവേശിക്കരുത്.

First published:

Tags: Corona, Corona Gulf, Corona outbreak, Corona UAE, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Lock down