India-China| ഇന്ത്യ - ചൈന നിര്‍ണായക സൈനികതല ചര്‍ച്ച ഇന്ന്
- Published by:Rajesh V
- news18-malayalam
Last Updated:
കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ത്യാ- ചൈന സൈനിക തല ചര്‍ച്ച ഇന്ന്.
ഇരു സൈന്യങ്ങളുടെയും ലെഫ്റ്റനന്‍റ് ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തമ്മില്‍ ചുസുള്‍-മോള്‍ദോ അതിര്‍ത്തി പൊയന്റില്‍ വെച്ചാണ് ചര്‍ച്ച. കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കോര്‍മേധാവി ലഫ്റ്റന്റ് ജനറല്‍ ഹരീന്ദര്‍ സിംഗാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ചൈന – ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ പിന്മാറിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ഗുണകരമാകുമെന്നാണ് സൂചന.
ഗാല്‍വാന്‍ മേഖലയില്‍ നടക്കുന്ന റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ചൈനയുടെ നിലപാട് ഇന്ത്യ അംഗീകരിക്കില്ല. ഇന്ത്യ നിര്‍മിക്കുന്ന റോഡ് സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമാണെന്ന മുന്‍വിധി ചൈന ഉപേക്ഷിക്കണമെന്ന നിര്‍ദേശമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുക. നേരത്തെ ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തലങ്ങളില്‍ ഇരുരാജ്യങ്ങളിലും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല. ഇതിന് വിരുദ്ധമായി സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്നത്തെ ചര്‍ച്ചയില്‍ അവസരം ഒരുക്കാന്‍ ഇരുവിഭാഗങ്ങളും താത്പര്യപ്പെടുന്നുവെന്നാണ് സൂചന.
advertisement
TRENDING:'ഇങ്ങള് മലപ്പുറത്തേക്ക് വാ, ഒരു സുലൈമാനി കുടിച്ചിട്ട് പോകാം'; മനേക ഗാന്ധിയെ മലപ്പുറത്തേക്ക് ക്ഷണിച്ച് പിവി അബ്ദുൾ വഹാബ് എംപി [NEWS]'ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണ്'; വിവാദ പരാമർശവുമായി വനിതാ കമ്മിഷൻ അധ്യക്ഷ [NEWS]Reliance Jio ആറാം ആഴ്ചയിൽ ഏഴാമത്തെ നിക്ഷേപം; 4,546.80 കോടി രൂപ കൂടി നിക്ഷേപിച്ച് സിൽവർ ലേക്ക് [NEWS]
ഇതിന് മുന്നോടിയായി സംഘര്‍ഷത്തിന് അയവുണ്ടായെന്ന സന്ദേശം നല്‍കാന്‍ ഇരു രാജ്യങ്ങളും ഗാല്‍വാന്‍ താഴ്‌വരയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുവിഭാഗവും പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. ചൈന രണ്ട് കിലോമീറ്ററും. ഇന്ത്യ ഒരു കിലോമീറ്ററും ഇതിനകം പിന്മാറിയിട്ടുണ്ട്. ചൈനയുടെ സംഘത്തെ മേജര്‍ ജനറല്‍ ലിന്‍ ലിയാണ് നയിക്കുന്നത്.ചൈനയുടെ ഭാഗത്ത് നിന്നും നേരത്തെ ഇന്ത്യയുമായുള്ള സൈനിക തല ചര്‍ച്ചയില്‍ പങ്കെടുത്ത സൈനിക ഉദ്ധ്യോഗസ്ഥര്‍ പത്ത് പേരും ചര്‍ച്ചകളില്‍ പങ്കെടുക്കും.
advertisement
Location :
First Published :
June 06, 2020 11:13 AM IST