Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍

Last Updated:

Dexamethasone | ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ലണ്ടന്‍: കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ സുപ്രധാന കണ്ടെത്തലുമായി ബ്രിട്ടീഷ് ഗവേഷകര്‍. വിലകുറഞ്ഞതും വ്യാപകമായി ലഭ്യമായതുമായ സ്റ്റിറോയിഡായ ഡെക്സാമെത്തസോണ്‍ കോവിഡ് രോഗം ഭേദമാക്കുന്നതില്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. കുറഞ്ഞ അളവിലുള്ള ഡെക്സാമെത്തസോണ്‍ കോവിഡ് ബാധിച്ചവരിലെ മരണനിരക്ക് കുറയ്ക്കുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍.
രോഗമുക്തി നിരക്ക് വര്‍ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ ആദ്യ മരുന്നാണിതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. ഗുരുതരമായി രോഗം ബാധിച്ചവരിലെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിച്ചുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വായിലൂടെ കഴിക്കാവുന്ന ഈ മരുന്ന് ഐ.വി ആയും നല്‍കാം.
2104 രോഗികള്‍ക്ക് മരുന്ന് നല്‍കുകയും മരുന്ന് നല്‍കാത്ത 4321 പേരുടെ ചികിത്സാഫലവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. 28 ദിവസത്തിനുശേഷം ഫലം പരിശോധിച്ചപ്പോള്‍ വെന്റിലേറ്റര്‍ ഉപയോഗിച്ച രോഗികളില്‍ മരണനിരക്ക് 35 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഓക്സിജന്‍ മാത്രം നല്‍കിയിരുന്നവരില്‍ മരണനിരക്ക് 20 ശതമാനമായും കുറച്ചു.
advertisement
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ യുകെയിലെ രോഗികളെ ചികിത്സിക്കാന്‍ ഈ മരുന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ 5000 ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മരുന്ന് ജീവന്‍ രക്ഷിക്കുമെന്നും മാത്രമല്ല അത് ചികിത്സാച്ചെലവ് കുറയ്ക്കാമെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ഡ്രെ പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Corona/
Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement