India-China Border Faceoff| കുടുംബത്തിനു നൽകിയ വാക്ക് പാലിക്കാനായില്ല; പുതിയ വീട്ടിലേക്ക് പളനിയെത്തില്ല
India-China Border Faceoff| കുടുംബത്തിനു നൽകിയ വാക്ക് പാലിക്കാനായില്ല; പുതിയ വീട്ടിലേക്ക് പളനിയെത്തില്ല
ഇക്കഴിഞ്ഞ ജനുവരിയിലാണ് ആർമി ഹവീൽദാർ ആയ പളനി നാട്ടിൽ വന്നുപോയത്. ഇനി പുതിയ വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങുകളിൽ പങ്കെടുക്കാൻ മടങ്ങിയെത്തുമെന്നറിയിച്ചായിരുന്നു മടക്കം
ചെന്നൈ: പുതിയ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിന് മടങ്ങി വരാമെന്നറിയിച്ചാണ് സൈനികനായ പഴനി ഇക്കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ വന്നു മടങ്ങിയത്. എന്നാൽ ആ വാക്ക് പൂർത്തിയാക്കാൻ നിൽക്കാതെ അദ്ദേഹം മടങ്ങി. കഴിഞ്ഞദിവസം ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരിൽ ഒരാൾ പളനിയായിരുന്നു. ചെന്നൈ രാമനാഥപുരം സ്വദേശിയായ പഴനി ഉൾപ്പെടെ ഇരുപതോളം സൈനികരാണ് അതിർത്തിയിൽ കൊല്ലപ്പെട്ടത്.
ബിഎ ബിരുദധാരിയായ പളനി, 18-ാം വയസിലാണ് സൈനിക സേവനം തെരഞ്ഞെടുത്തത്. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സൈനികന്‍റെ സംസ്കാര ചടങ്ങുകൾ സ്വന്തം നാട്ടിൽ ഇന്ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തന്നെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വനതാ ദേവിയാണ് പളനിയുടെ ഭാര്യ. പത്തും എട്ടും വയസുള്ള രണ്ട് മക്കളുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.