• HOME
  • »
  • NEWS
  • »
  • india-china
  • »
  • India-China Border Violence | ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

India-China Border Violence | ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്.

ഫയൽ ചിത്രം

ഫയൽ ചിത്രം

  • Share this:
    ന്യൂഡൽഹി: ലഡാക്ക്  അതിർത്തിയിലെ ഇന്ത്യ- ചൈന സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുന്നത്.



    വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രസിഡന്റുമാരെയാണ് യോഗത്തിന് ക്ഷണിച്ചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

    തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. സര്‍വ്വകക്ഷി യോഗം വിളിക്കാൻ തയാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

    Published by:Aneesh Anirudhan
    First published: