കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച എല്ലാപോരാളികളുടെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ നേട്ടമാണ് കായികതാരങ്ങള്‍ നേടിയതെന്ന് ഒളിമ്പിക്‌സ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യത്തിനായി പോരാടിയവരെ മറക്കാനാവില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച എല്ലാ പോരാളികളുടെയും മുന്നില്‍ പ്രമാണം അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തിയ നേട്ടമാണ് കായികതാരങ്ങള്‍ നേടിയതെന്ന് ഒളിമ്പിക്‌സ് താരങ്ങളെ അഭിനന്ദിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
'അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി പോരാളികളായ തലമുറകളുടെ പോരാട്ടത്തിലൂടെയാണ് സ്വാതന്ത്ര്യമെന്ന് സ്വപ്‌നം യഥാര്‍ഥ്യമായത്. ധീരരായ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ്സ് നമിക്കുന്നു' അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
advertisement
കോവിഡിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ല. നമ്മുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ധരാളം ജീവനുകള്‍ രക്ഷിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമാണെന്ന് രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പകര്‍ച്ചവ്യാധിയുടെ തീവ്രത കുറഞ്ഞുവെങ്കിലും കൊറോണ വൈറസിന്റെ ആഘാതം ഇനിയും അവസാനിച്ചിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കോവിഡ് പോരാളികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
Location :
First Published :
August 14, 2021 9:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/India-China/
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരിച്ച എല്ലാപോരാളികളുടെയും ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി