advertisement

ഒഡീഷയിലെ SCB മെഡിക്കൽ‌ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോ​ഗികൾ‌ മരിച്ചു

Last Updated:

ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും അധികൃതരും സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തി

News18
News18
ഭുവനേശ്വർ: ഒഡിഷയിലെ എസ് സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ 10 രോ​ഗികൾ മരിച്ചു. ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. ഇന്ന് പുലർച്ചെയാണ് സംഭവം. ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന് പിന്നാലെ ആശുപത്രിയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും അധികൃതരും സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തി.
ഐസിയുവിലുണ്ടായിരുന്ന രോ​ഗികളെ മാറ്റുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ ട്രോമ കെയർ വിഭാ​ഗത്തിലെ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 2.30 നും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം.
അ​ഗ്നിരക്ഷാസേനയും മറ്റ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. 23 രോഗികളെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി. ‌
മുഖ്യമന്ത്രിയും ആരോ​ഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഒഡീഷയിലെ SCB മെഡിക്കൽ‌ കോളേജ് ആശുപത്രിയിൽ വൻ തീപിടിത്തം; 10 രോ​ഗികൾ‌ മരിച്ചു
Next Article
advertisement
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
HIV ബാധിതനായ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയിൽ തന്റെ രക്തം കുത്തിവെച്ചു
  • വിവാഹം റദ്ദാക്കിയതിന്റെ പകയിൽ എച്ച്ഐവി ബാധിതനായ യുവാവ് യുവതിയിൽ രക്തം കുത്തിവെച്ചു

  • യുവതിയുടെ പിതാവിന്റെ പരാതിയിൽ വധശ്രമത്തിന് കേസ് എടുത്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

  • യുവതി ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് നടത്തുന്നു

View All
advertisement