ഇന്റർഫേസ് /വാർത്ത /India / യുപിയില്‍ വ്യാപക ഇടിമിന്നൽ; വിവിധയിടങ്ങളിലായി 13 മരണം: 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

യുപിയില്‍ വ്യാപക ഇടിമിന്നൽ; വിവിധയിടങ്ങളിലായി 13 മരണം: 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Representative image.

Representative image.

കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ലഖിംപുർ ഖേരി, സിതാപുർ, അസംഗഡ് ജില്ലകളിലെ 28 ഗ്രാമങ്ങളെ രൂക്ഷമായി തന്നെ ബാധിച്ചുവെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

  • Share this:

ലക്നൗ: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായുണ്ടായ ഇടിമിന്നൽ അപകടങ്ങളിൽ 13 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലോട് കൂടിയ വ്യാപക മഴയിൽ നിരവധി ആളുകള്‍ മരണപ്പെട്ട വിവരം ഔദ്യോഗികവൃത്തങ്ങൾ തന്നെയാണ് പുറത്ത് വിട്ടത്. ഗസിയാപുരിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ഇവിടെ നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൗഷമ്പിയിൽ മൂന്നും ഖുഷിനഗർ, ചിത്രകൂട് എന്നിവിടങ്ങളിൽ രണ്ട് വീതവും ജൗൻപുർ, ചന്ദൗലി എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് റിിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Also Read-കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്തയാൾ പിടിയിൽ; വാട്സാപ്പ് കൂട്ടായ്മക്കെതിരെ കേസ്

ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച എല്ലാവരുടെയും കുടുംബത്തിന് നാല് ലക്ഷം രൂപ അടിയന്തിര ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് നിർദേശം നൽകി. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ വ്യാപക ദുരിതമാണ് യുപിയിൽ വിതച്ചിരിക്കുന്നത്.

കനത്തമഴയെ തുടർന്നുണ്ടായ പ്രളയം ലഖിംപുർ ഖേരി, സിതാപുർ, അസംഗഡ് ജില്ലകളിലെ 28 ഗ്രാമങ്ങളെ രൂക്ഷമായി തന്നെ ബാധിച്ചുവെന്ന കാര്യവും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

First published:

Tags: Lightning death, Rain, UP