മംഗളൂരുവിൽ ഭക്ഷ്യവിഷബാധയേറ്റ് 130 വിദ്യാർത്ഥികൾ ആശുപത്രിയിൽ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്
മംഗളൂരുവിലെ ശക്തിനഗറിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 130 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റൽ ഭക്ഷണം കഴിച്ച നഴ്‌സിംഗ്, പാരാമെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. വിദ്യാർത്ഥികളെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
52 വിദ്യാർത്ഥികളെ എജെ ആശുപത്രിയിലും 18 പേരെ കെഎംസി ജ്യോതിയിലും 14 പേരെ യൂണിറ്റി ആശുപത്രിയിലും 8 പേരെ സിറ്റി ഹോസ്പിറ്റലിലും 3 പേരെ മംഗള ഹോസ്പിറ്റലിലും 2 പേരെ എഫ്ആർ മുള്ളേഴ്‌സ് ഹോസ്പിറ്റലിലുമാണ് പ്രവേശിപ്പിച്ചത്. തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ വിദ്യാർത്ഥികൾക്ക് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
നഗരത്തിലെ അഞ്ച് ആശുപത്രികളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മംഗലാപുരം സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. അതേസമയം വിദ്യാർത്ഥികളുടെ കുടുംബങ്ങളുമായി കോളേജ് അധികൃതർ ഒരു വിവരവും പങ്കുവെക്കാത്തത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
February 07, 2023 3:54 PM IST