ഒരു മത്സ്യത്തിന് തൂക്കം 52 കിലോ; വില മൂന്നുലക്ഷം രൂപ; നേരം ഇരുട്ടിവെളുത്തപ്പോൾ വയോധിക ലക്ഷാധിപതിയായി
- Published by:Rajesh V
- news18-malayalam
Last Updated:
നാട്ടുകാരുടെ സഹായത്തോടെയാണ് അവർ മത്സ്യം ചന്തയില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോള്‍ ആണ് മനസ്സിലായത് 52 കിലോഗ്രാം തൂക്കമുള്ള 'ഭോള' എന്ന മത്സ്യമാണ് ഇതെന്ന് മനസ്സിലായത്.
കൊൽക്കത്ത: നദിയിൽ നിന്ന് 'നിധി'കിട്ടിയ വയോധിക നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ ലക്ഷാധിപതിയായ കഥയാണ് ബംഗാളിൽ ഇപ്പോൾ സംസാര വിഷയം. പശ്ചിമ ബംഗാളിലെ തെക്കേ അറ്റത്തുള്ള സാഗർ ദ്വീപിലെ ഛക്ഫുൽദുബി ഗ്രാമത്തിലെ വയോധികയാണ് താരമായി മാറിയിരിക്കുന്നത്.
നദിക്കരയിലാണ് പുഷ്പ കാർ എന്ന വയോധികയുടെ വീട്. ശനിയാഴ്ചയാണ് നദിയിൽ പൊങ്ങിക്കിടക്കുന്ന മത്സ്യത്തെ ശ്രദ്ധിക്കുന്നത്. വലയിട്ട് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ അവള്‍ക്ക് അതിന്‍റെ ഭാരം മനസ്സിലായി. തുടർന്ന് നദിയിലേക്ക് ഇറങ്ങി ഏറെ പണിപ്പെട്ട് മത്സ്യത്തെ അവർ കരക്കടുപ്പിച്ചു. മത്സ്യത്തെ വില്‍ക്കാന്‍ ചന്തയിലേക്ക് കൊണ്ടുപോകാൻ അവള്‍ക്ക് ഒറ്റക്ക് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് അവർ മത്സ്യം ചന്തയില്‍ എത്തിച്ചത്. അവിടെ എത്തിയപ്പോള്‍ ആണ് മനസ്സിലായത് 52 കിലോഗ്രാം തൂക്കമുള്ള 'ഭോള' എന്ന മത്സ്യമാണ് ഇതെന്ന് മനസ്സിലായത്. കപ്പലില്‍ ഇടിച്ച് മീന്‍ ചത്തതായിരിക്കാന്‍ ആണ് സാധ്യതയെന്ന് ഗ്രാമീണർ പറയുന്നു.
advertisement
Too Mach: 52kg fish sells for Rs 3 lakh in Sundarbans; reports @prema_rajaram https://t.co/AvqO9Xfpj1
— Free Press Journal (@fpjindia) September 29, 2020
ചീയാത്തതിനാലാണ് ഉയർന്ന ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഇത്രയും വലിയ മത്സ്യം കഴിക്കാന്‍ ഉപയോഗിച്ചില്ലെങ്കിലും ഇതിന്‍റെ ആന്തരിക അവയവങ്ങൾക്ക് വലിയ മൂല്യമുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ ചില രാജ്യങ്ങളിലേക്കാണ് ഇത്തരം മീനുകളുടെ മാംസത്തിന്റെ അകത്തിരിക്കുന്ന നെയ്യ് കയറ്റി അയക്കുന്നത്. കിലോയ്ക്ക് 80,000 രൂപയോ അതിലും ഉയർന്ന വിലയോ ലഭിക്കും. പല ഔഷധ കൂട്ടുകള്‍ക്കായി ഇത്തരം നെയ്യുകള്‍ ഉപയോഗിക്കുന്നു എന്നാണ് വ്യാപാരികള്‍ പറയുന്നത്. ചന്തയില്‍ വിറ്റ മത്സ്യത്തിന് മൂന്ന് ലക്ഷം രൂപയാണ് തനിക്ക് ലഭിച്ചതെന്ന് വയോധിക പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2020 7:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഒരു മത്സ്യത്തിന് തൂക്കം 52 കിലോ; വില മൂന്നുലക്ഷം രൂപ; നേരം ഇരുട്ടിവെളുത്തപ്പോൾ വയോധിക ലക്ഷാധിപതിയായി