• HOME
  • »
  • NEWS
  • »
  • india
  • »
  • Covid19| ഒക്ടോബർ ഒന്നു മുതൽ ബംഗാളിൽ സിനിമാതീയറ്ററുകൾ: തുറക്കുന്നത് ആറ് മാസത്തിനു ശേഷം

Covid19| ഒക്ടോബർ ഒന്നു മുതൽ ബംഗാളിൽ സിനിമാതീയറ്ററുകൾ: തുറക്കുന്നത് ആറ് മാസത്തിനു ശേഷം

അമ്പതോ അതിൽ കുറവോ ആളുകൾക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്.

News18 Malayalam

News18 Malayalam

  • Share this:
    കൊൽക്കത്ത: കോവിഡ് വ്യാപനം തടയുന്നതിനായി അടച്ചിട്ടിരുന്ന സിനിമ ശാലകളും ഓപ്പൺ എയർ തീയേറ്ററുകളും തുറന്നു പ്രവർത്തിക്കാൻ ബംഗാൾ സർക്കാർ അനുമതി നൽകി. ഒക്ടോബർ ഒന്നു മുതൽ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.

    പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഗീത, നൃത്ത, മാജിക് ഷോകൾക്ക് അടുത്തമാസം മുതൽ അനുമതി നൽകിയിട്ടുണ്ട്. അമ്പതോ അതിൽ കുറവോ ആളുകൾക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്. സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായിട്ടാണ് അനുമതി നൽകിയിട്ടുള്ളതെന്നും മമത ബാനർജി വ്യക്തമാക്കുന്നു.

    ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, മുൻകരുതൽ നടപടികൾ പാലിക്കൽ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഇതെന്നും മമത ബാനർജി പറയുന്നു.

    സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്, ജാട്രാസ്, നാടകങ്ങൾ, ഒ‌എ‌ടി, സിനിമകൾ, എല്ലാ സംഗീത, നൃത്തം, പാരായണം, മാജിക് ഷോകൾ എന്നിവ ഒക്ടോബർ 1 മുതൽ 50 അല്ലെങ്കിൽ അതിൽ താഴെയുള്ളവരുമായി പ്രവർത്തിക്കാൻ അനുവദിക്കും, ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ, മുൻകരുതൽ നടപടികൾ പാലിക്കൽ എന്നിവയ്ക്ക് വിധേയമായിട്ടായിരിക്കും ഇത്- മമത ബാനർജി ട്വിറ്ററിൽ വ്യക്തമാക്കുന്നു.



    കോവിഡ് -19നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ ഭാഗമായി മാർച്ച് മുതലാണ് സിനിമാ ഹാളുകളും തിയേറ്ററുകളും അടച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സിനിമകളുടെയും ടിവി ഷോകളുടെയും നിർമ്മാണം പുനരാരംഭിച്ചുവെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ സിനിമാ ഹാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടില്ല.



    കൊറോണ വൈറസ് കാരണം നിരവധി ചിത്രങ്ങളുടെ റിലീസ് വൈകിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് പല സിനിമകളും ഒടിടിയിൽ റിലീസ് ചെയ്തിരുന്നു. എന്നാൽ വലിയ ബജറ്റില്‍ നിർമിച്ച സിനിമകൾ തിയേറ്ററുകൾ വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയാണ്.
    Published by:Gowthamy GG
    First published: